ആശാറാം ബാപ്പുവിന്റെ ജാമ്യ ഹർജി സുപ്രീംകോടതി തള്ളി

Asaram Bapu

ലൈംഗിക പീഡനക്കേസിൽ പ്രതിയായ ആൾദൈവം ആശാറാം ബാപ്പുവിന്റെ ജാമ്യ ഹർജി സുപ്രീംകോടതി തള്ളി. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി വ്യാജരേഖകൾ സമർപ്പിച്ചായിരുന്നു ആശാറാം ബാപ്പു ജാമ്യ ഹർജി നൽകിയിരുന്നത്.

വ്യാജരേഖകൾ സമർപ്പിച്ചതിന്റെ പേരിൽ ഒരു ലക്ഷം രൂപ പിഴയും ആശാറാം ബാപ്പുവിന് കോടതി വിധിച്ചു. കേരളത്തിലേക്ക് ആയൂർവേദ ചികിത്സയ്ക്ക് പോകണമെന്നതായിരുന്നു ബാപ്പുവിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാർ അദ്ധ്യക്ഷനായ ബെഞ്ചാണ് ജാമ്യഹർജി പരിഗണിച്ചത്.

എന്നാൽ ബാപ്പുവിന് എല്ലാവിധ ചികിത്സയും നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും ജാമ്യം അനുവദിക്കരുതെന്നും ജാമ്യ ഹരജിയെ എതിർത്ത് കൊണ്ട് രാജസ്ഥാൻ സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയെ അറിയിച്ചു.

NO COMMENTS

LEAVE A REPLY