സിനിമയെ കീഴടക്കി തോക്കും മയക്കുമരുന്നും

representing image

അരവിന്ദ് വി / ക്രിമിനൽ വേഷങ്ങൾ സിനിമയിലെത്തുമ്പോൾ 4

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടർന്ന് തോക്കു ലൈസൻസിന്റെ സാധ്യതകൾ ആരായുകയാണ് സിനിമാലോകം. നിരവധി നടികളാണ് ആവശ്യം ഉന്നയിച്ചു മുന്നോട്ടു വരുന്നത്. സിനിമാസംഘടനകളും ഏതാണ്ട് ഈ ആവശ്യത്തോട് അനുകൂലനിലപാടിലാണ് പ്രതികരിച്ചതും. എന്നാൽ സിനിമയിൽ ലൈസൻസ് ഉള്ളതും ഇല്ലാത്തതുമായ നിരവധി തോക്കുകൾ ഉപയോഗത്തിലുണ്ട്. മലയാള സിനിമാതാരങ്ങളും സംവിധായകരും നിർമ്മാതാക്കളുമെല്ലാം തോക്കു ലൈസൻസ് കൈവശം വച്ചിട്ടുണ്ട്. അതെ സമയം , തോക്കു കൈവശം വയ്ക്കുന്നവർക്കുണ്ടാവേണ്ട യോഗ്യതകളും ചർച്ചചെയ്യപ്പെടണം.

Criminal Costume 4തോക്ക് ചൂണ്ടിയാൽ ഇതിനപ്പുറവും ചെയ്യാം

തട്ടിക്കൊണ്ടു പോകാനും കൊല്ലാനുമൊക്കെ ഒരു തോക്കിന്റെ സഹായമുണ്ടെങ്കിൽ ഇതിലും എളുപ്പമാകും. സിനിമാ ലോകത്തു വാഴുന്ന ഗുണ്ടകളിൽ ഏറെപ്പേർക്കും ലൈസൻസും വ്യാജലൈസ്സൻസും ഉള്ളതും, ഒന്നും ഇല്ലാത്തതുമായ തോക്കുകൾ ഉണ്ട്. ഇത്തരത്തിൽ തോക്കുള്ളവരെ ഡ്രൈവർമാരായും അംഗരക്ഷകരായും സിനിമാതാരങ്ങൾ നിയോഗിക്കും. ബിസ്സിനസ്സ് ആവശ്യങ്ങൾക്കും , ധനകാര്യ ഇടപാടുകൾക്കും കൂടെ കൂട്ടുന്നതും ഈ തോക്ക് ധാരികളെ തന്നെ.

പ്രധാന താരങ്ങൾക്ക് സ്വന്തം തോക്കുണ്ട്

എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിനിമാതാരങ്ങളിൽ ഏറെപ്പേർക്കും സ്വന്തമായി തന്നെ തോക്ക് ലൈസൻസ് ഉണ്ട്. ഓരോ മൂന്നു വർഷങ്ങൾ കൂടുമ്പോഴും അഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റിനു അപേക്ഷ നൽകണം. എറണാകുളത്ത് ജില്ലാ കളക്ട്രേറ്റിൽ മജിസ്റ്റീരിയൽ വിഭാഗത്തിൽ സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ സിനിമാരംഗത്തുള്ളവരുടെ എണ്ണം ഓരോ വർഷവും കൂടുകയാണ്. പ്രായാധിക്യം കണക്കിലെടുത്ത് ഇവരിൽ ഒരാളുടെ അപേക്ഷ നിരസിച്ചതായും വിവരം ലഭ്യമായിട്ടുണ്ട്.

representing image
representing image

നടികൾ ലൈസൻസിന് അപേക്ഷിക്കുന്നത് വിരളമാണെങ്കിലും മറ്റു ജില്ലകളിൽ നിന്നും , ചെന്നൈയിൽ നിന്നും നിരവധി പേർ ലൈസൻസ് സംഘടിപ്പിച്ചിട്ടുണ്ട്. ചില താരങ്ങൾ തങ്ങളുടെ സന്തത സഹചാരികളായ വിശ്വസ്തരുടെ പേരിൽ ലൈസൻസ് എടുത്ത് തോക്കുപയോഗിക്കുന്നുണ്ട്.

ചില അനിഷ്ട സംഭവങ്ങളും

തോക്കുപയോഗിക്കുന്ന സിനിമാക്കാരിൽ ചിലർ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ലൈസൻസ് റദ്ദായ സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നു. ലഹരി ഉപയോഗിക്കുന്നതായി പോലീസ് സംശയിക്കുന്ന ഒരു നടനും ഇത്തവണ ലൈസൻസ് പുതുക്കി നൽകിയില്ല. തോക്ക് കൈകാര്യം ചെയ്യാൻ മതിയായ കാരണങ്ങൾ സമർത്ഥിക്കാൻ കഴിയാത്ത നിരവധി അപേക്ഷകൾ തള്ളിക്കളഞ്ഞതായും റവന്യൂ ഉദ്യോഗസ്ഥൻ ഞങ്ങളോട് വെളിപ്പെടുത്തി.

ബൈജു ചൂണ്ടിയ തോക്ക്

baiju with gun

തലസ്ഥാനത്ത് ഏതാനും വർഷങ്ങൾക്ക് മുൻപ് നടൻ ബൈജു രാത്രിയിൽ തോക്ക് ചൂണ്ടി ഒരാളെ ഭീഷണിപ്പെടുത്തിയതിന് കേസ്സെടുത്തിരുന്നു. ലൈസൻസ് ഉള്ള തോക്കാണ് അന്ന് നടൻ ഉപയോഗിച്ചിരുന്നത്. പിന്നീട് ലൈസൻസ് പുതുക്കി നൽകാൻ പോലീസ് വിസ്സമ്മതിച്ചു.

മയക്കുമരുന്ന്-തോക്ക് പൊലീസിന് തലവേദനയാകുന്ന അവസ്ഥ

സിനിമാരംഗത്ത് മയക്കു മരുന്നിന്റെ ഉപയോഗം ക്രമാതീതമായി കൂടുന്നുവെന്നത് ഒളിച്ചു വച്ചാണ് ലാൽ അടക്കമുള്ള പല സീനിയർ താരങ്ങളും പ്രതികരിക്കുന്നത്. ഇത് നിർഭാഗ്യകരമാണ്. സത്യാവസ്ഥ ഏറെക്കുറെ തുറന്നു പറയാനും ഈ രംഗത്തെ ഒരു ശുചീകരണത്തിനും പറ്റിയ സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.

cinema crime

നടിയെ തട്ടിക്കൊണ്ടു പോയ പശ്ചാത്തലത്തിലുള്ള ചില അന്വേഷണങ്ങൾക്കിടയിലാണ് മയക്കു മരുന്ന് പൊലീസിന് തലവേദനയാകുന്ന വിവരം പോലീസ് തന്നെ ഞങ്ങളോട് വെളിപ്പെടുത്തിയത്. മറൈൻ ഡ്രൈവിലെ ഒരു മുന്തിയ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന യുവ നടി കഴിഞ്ഞ മൂന്നു മാസത്തിനിടെ നാല് തവണയാണ് പോലീസ് ഇടപെടലിന് വിധേയയായത്. എല്ലാം തന്നെ അയൽ അപ്പാർട്മെന്റുകളിലുള്ളവരുടെ പരാതിയിൽ.

”കുടിച്ചു കുന്തം മറിയുന്നവർക്കും വേണം തോക്ക് ”

cinema crime 5

മറൈൻ ഡ്രൈവിലെ വിവാദ നായികയുടെ ചെയ്തികൾ കേട്ടാൽ കണ്ണ് തള്ളും. ”സഭ്യമായ ചിലതു മാത്രം പറയാം. കുടിച്ചു കുന്തം മറിഞ്ഞു ഫ്‌ളാറ്റിലെ പൊതു സ്ഥലത്തേക്കിറങ്ങി ആക്രോശിക്കുകയാണ് ഒരു ഹോബി. ഒരു ധനികനായ വ്യവസായി ആണ് ഫ്‌ളാറ്റ് എടുത്ത് നൽകിയത്. അയാളെ ആദ്യം തന്നെ ചീത്ത പറഞ്ഞോടിക്കും. പിന്നെ പറ്റിയ കുറെ കൂട്ടുകാരുണ്ട്. ആണും പെണ്ണും. ഒക്കെ കൂടി ബഹളം. പക്ഷെ പലതവണ ശ്രമിച്ചിട്ടും റിക്കവറി കിട്ടിയില്ല. മരുന്നാണെന്നു ഉറപ്പാണ്.” പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ”ഇങ്ങനുള്ളവർക്ക് തോക്ക് ലൈസൻസ് കൂടി കൊടുത്താൽ അയൽക്കാരുടെ ജീവന് എന്താ ഗാരന്റി? ”

വീട്ടമ്മയ്ക്കു മുന്നിൽ നഗ്നനായി പ്രത്യക്ഷപ്പെട്ട തിരക്കഥാകൃത്ത്

അയൽ ഫ്‌ളാറ്റിലെ വീട്ടമ്മയ്ക്കു മുന്നിൽ നഗ്നനായി പ്രത്യക്ഷപ്പെട്ട തിരക്കഥാകൃത്ത് പോലീസ് പിടിയിലായപ്പോൾ ലഹരിയുടെ പിടിയിലായിരുന്നു. ഒടുവിൽ സ്റ്റേഷനിൽ ബോധം വീണ കഥാകാരൻ പൊട്ടിക്കരഞ്ഞു കാലുപിടിച്ചു കരച്ചിൽ തുടങ്ങി. പുലിവാല് പിടിക്കാൻ വയ്യാതെ വീട്ടമ്മയും പിന്മാറിയതോടെ തുണിയുമെടുത്തുടുത്തു തിരക്കഥാകൃത്ത് ഓടി രക്ഷപ്പെട്ടു.

സ്‌മോക്ക് പാർട്ടിയും കൊക്കാച്ചി മിഥുനും

midhun c vilas

 

കൊച്ചിയിലും , ആലപ്പുഴയിലും നടക്കുന്ന നൈറ്റ് സ്‌മോക്ക് പാർട്ടികളിലെ സ്ഥിരം പേരാണ് കൊക്കാച്ചി മിഥുൻ. മിഥുൻ ഇല്ലങ്കിൽ പാർട്ടി കൊഴുക്കില്ല. പാർട്ടികളിലെ ആണിനും പെണ്ണിനും ഒക്കെ കൊക്കാച്ചി മിഥുനെ വേണം. സിനിമാക്കാർ മാത്രമാണ് കൊക്കാച്ചിയുടെയും പ്രിയർ. അവർക്കു മാത്രം മയക്കുമരുന്ന് വിതരണം ചെയ്യുന്ന സ്പെഷ്യലിസ്റ്റ് ആണ് മിഥുൻ. ഭാവിയിൽ മലയാളം സിനിമയ്ക്ക് ഓസ്ക്കാർ കൊണ്ടുവരുമെന്ന് (കുറച്ചു അതിശയോക്തി ഉണ്ടെങ്കിലും) പ്രതീക്ഷ നൽകി മോഹിപ്പിക്കുന്ന യുവ നടനും കോക്കാച്ചിയുടെ അടുത്ത ചങ്ങാതിയാണെന്ന് പോലീസ് തന്നെ പറയുന്നു. പേടിച്ചിട്ടല്ല, കൃത്യമായ തെളിവുകളില്ലാത്തതിനാലാണ് പിടിക്കാത്തതെന്നും പോലീസ് പറയുന്നു. എന്നാൽ മിഥുൻ പിടിയിലാവുകയും കുറെ നാൾ അകത്തു കിടക്കുകയും ചെയ്തു. ഇപ്പോൾ ജാമ്യത്തിൽ പുറത്തുണ്ട്. സജീവമാണെന്നും റിപ്പോർട്ടുകളുണ്ട്.

നിർമ്മാതാക്കളുടെ എളുപ്പവഴി

താരങ്ങളെ സെറ്റിൽ അടക്കി നിർത്താനും പ്രതിഫലത്തിന്റെ കാര്യത്തിൽ ഒത്തു തീർക്കാനും നിർമാതാക്കൾക്ക് പല കുറുക്കു വഴികളും ഉണ്ട്. അവരിൽ ചിലരെങ്കിലും സെറ്റുകളിൽ മയക്കുമരുന്ന് വിതരണം നടത്തി താരങ്ങളെ മയക്കുന്നുണ്ടെന്നത് സത്യമാണെന്ന് രഹസ്യമായും പരസ്യമായും എല്ലാവരും തലകുലുക്കി സമ്മതിക്കുന്നു. നിർഭാഗ്യവശാൽ സിനിമാലോകത്തെ സമീപകാലത്തെ അരക്ഷിതാവസ്ഥയിൽ കുടുങ്ങിയ പല വലിയ നിർമാണ കമ്പനികളും ഇത്തരം കുറുക്കു വഴികൾ തേടുന്നുണ്ട്.

പകൽ ഷൂട്ടിങ്ങിന്റെ തിരക്ക് കഴിയുമ്പോൾ ഇതിനായി തയ്യാറാക്കിയ വീടുകളിലോ ഫ്‌ളാറ്റുകളിലോ സ്‌മോക്ക് പാർട്ടികൾ അരങ്ങേറും. പൾസർ സുനിയും , കൊക്കാച്ചി മിഥുനെപോലെ ലഹരി സപ്ലയർ ആണെന്നും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. പാകിസ്ഥാനിൽ നിന്നും അഫ്‌ഗാനിസ്ഥാനിൽ നിന്നും എത്തിക്കുന്ന നിലവാരം കുറഞ്ഞ മയക്കുമരുന്നുകൾ ഗോവയിൽ എത്തിച്ച ശേഷമാണ് കേരളത്തിലേക്ക് കടത്തുന്നത്.

ഡ്രൈവർ കം കരിയർ

cinema crime 4

ഗോവയിൽ നിന്നും കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്തിനാണ് ഡ്രൈവർമാരെ ഉപയോഗിക്കുന്നത്. കുപ്രസിദ്ധരായ പലരും ഇത്തരത്തിൽ ആവശ്യ സമയത്തു ഡ്രൈവർ വേഷം കിട്ടാറുണ്ട്. മാക്ടയിലോ ഫെഫ്കയിലോ അംഗങ്ങൾ അല്ലാത്തവരാണ് ഇവരിൽ ഏറെയും. നിർമാതാക്കൾക്ക് സംഘടനയ്ക്ക് പുറത്തു നിന്നും ഡ്രൈവർമാരെ ഉപയോഗിക്കാൻ അനുമതിയുണ്ട്. സ്വന്തം കാർ അടക്കം 4 വാഹങ്ങൾ വരെ സിനിമയ്ക്ക് പുറത്തു നിന്നും ഉപയോഗിക്കാം. ഈ പഴുതിലാണ് ഡ്രൈവർമാരായി മയക്കുമരുന്ന് കടത്തുകാർ കയറിക്കൂടുന്നത്. ഇത് പലപ്പോഴും നിർമ്മാതാവ് അറിഞ്ഞു തന്നെയായിരിക്കും. ചിലപ്പോൾ മറ്റ് നിർമ്മാതാക്കൾക്ക് വേണ്ടിയും ആകാം.

നടിയെ തട്ടിക്കൊണ്ടു പോയ സുനിൽ ആർക്കു വേണ്ടി അത് ചെയ്തു ?

ഗോവയിൽ നടിക്ക് ഡ്രൈവറായി സുനി ഉണ്ടായിരുന്നുവെന്നും പിന്നീട് ഒഴിവാക്കിയെന്നുമാണ് സൂചനകൾ. എന്തിനായിരിക്കും പൾസർ സുനിയെ നടി ഒഴിവാക്കിയത് ? സുനി ആർക്കെങ്കിലും വേണ്ടി കാറിൽ മയക്കുമരുന്ന് കടത്താൻ കരാർ എടുത്തത് നടി അറിഞ്ഞത് കൊണ്ടായിരിക്കുമോ അത് ? അങ്ങനെയാണെന്ന് പോലീസ് സംശയിക്കുന്നു. അത് കൊണ്ടാണ് ഈ കേസിലെ മയക്കുമരുന്ന് റാക്കറ്റുകളിലേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ് തീരുമാനിച്ചത്.

കാലി വാഹങ്ങളിൽ കടത്തുന്നതിനേക്കാൾ പ്രശസ്തർ കൂടെയുള്ളപ്പോൾ കടത്തുന്നത് കൂടുതൽ എളുപ്പമാകും. സുരക്ഷ ആവശ്യമുള്ള ഒരു വി ഐ പി ആണ് കാറില്ലെങ്കിൽ വാഹനപരിശോധനകളിൽ നിന്നും പെട്ടെന്ന് ഒഴിവാക്കാൻ സാധിക്കും. പ്രത്യേകിച്ച്ചും അതൊരു സിനിമാ നടി ആണെങ്കിൽ.

നിർമ്മാതാവ് ഇക്കൂട്ടർക്ക് അടിമകളാകും

ഒരിക്കൽ ഇത്തരക്കാരെ ഉപയോഗിച്ച് കള്ളകടത്തു പോലുള്ള കാര്യങ്ങൾ ചെയ്യിച്ചാൽ പിന്നെ ഇവർക്കു അടിമകളാവുക എന്നതാണ് പലരുടെയും വിധി. ജയിലിൽ പോയി കിടക്കാൻ പ്രത്യേകിച്ച് മടിയൊന്നും ഇല്ലാത്ത ഇവർ കൂടെ തങ്ങളെയും കുടുക്കുമെന്ന് പലരും ഭയക്കുന്നു. നിയന്ത്രിക്കാൻ പ്രബലരും കൂട്ടിനുണ്ടെങ്കിൽ പിന്നെ കൂടുതൽ പറയണ്ട. പൾസർ സുനിയുടെ പിന്നിൽ സിനിമാരംഗത്തെ ആരോ ഉണ്ടെന്ന സംശയം ബലപ്പെടുന്നതും അത് കൊണ്ടാണ്.

ശുദ്ധികലശം ആര് ചെയ്യും ? പൊലീസോ സിനിമാക്കാർ തന്നെയോ ?

പറഞ്ഞാൽ അവസാനിക്കാത്ത കഥകളാണ് സിനിമാലോകത്ത് നിന്നും പുറത്തു വരുന്നത്. പണ്ടൊക്കെ ചെയ്യാൻ പറ്റാത്തതൊക്കെ സിനിമയിൽ കാണാം എന്നായിരുന്നു. ഇപ്പൊ ചലച്ചിത്ര ലോകത്തെ സംഭവങ്ങൾ ഒന്നും തന്നെ സിനിമയിൽ ചിത്രീകരിക്കാൻ പോലും സാധിക്കാത്ത അത്രയും ഭീകരമാണ്. അഥവാ അതൊക്കെ സിനിമയിൽ കണ്ടാൽ ഒരിക്കലും വിശ്വസിക്കാതെ കാണികൾ തീയറ്ററിൽ കൂകും.

ആരാണ് നമ്മുടെ സിനിമാലോകത്തെ പുഴുക്കുത്തുകളെ നശിപ്പിച്ച് ഒരു ശുദ്ധികലശം നടത്തുന്നത്? സിനിമയെ ശുദ്ധീകരിക്കാൻ സിനിമയ്‍ക്കെ കഴിയൂ. വ്യക്തി വിരോധങ്ങൾ തീർക്കാൻ വേണ്ടി മാത്രം നിരോധനങ്ങൾ നടപ്പാക്കുന്ന നിങ്ങളുടെ പതിവ് കലാപരിപാടികൾ നിർത്തണം. നിങ്ങളിലെ കളകളെ തെരഞ്ഞുപിടിച്ച് അവരെ വേണം നിരോധിക്കാനും നിഷ്കാസിതരാക്കാനും.
അവരുടെ സിനിമകളിൽ അഭിനയിക്കരുത്
അവരെ സിനിമയിൽ അഭിനയിപ്പിക്കരുത്
അവരെ സിനിമകളിൽ പാടിപ്പിക്കരുത്
അവരെ സെറ്റുകളുടെ ഏഴയലത്തു പോലും അടുപ്പിക്കരുത്
പോലീസും പൊതുജനവും വിചാരിച്ചാൽ ഇതൊന്നും നടക്കില്ല. നിങ്ങളെ നിങ്ങൾ തന്നെ നന്നാക്കിയെ പറ്റൂ. അവനവന്റെ പണി നന്നായി ചെയ്‌താൽ മാത്രം മതി. അല്ലെങ്കിൽ പിന്നെ ജനം തീരുമാനിക്കും സിനിമ കാണണ്ട എന്ന്. സൂക്ഷിച്ചോ …!

(പരമ്പര അവസാനിച്ചു )

ക്രിമിനൽ വേഷങ്ങൾ സിനിമയിലെത്തുമ്പോൾ  1 

കമലിന്റെ ഞെട്ടിക്കുന്ന വാക്കുകളിൽ നിന്ന് പിന്നിലേക്ക് പോകാം

ക്രിമിനൽ വേഷങ്ങൾ സിനിമയിലെത്തുമ്പോൾ  2

റിയൽ എസ്റ്റേറ്റ് കച്ചവടത്തിൽ കുടുങ്ങിയ സിനിമാലോകം

ക്രിമിനൽ വേഷങ്ങൾ സിനിമയിലെത്തുമ്പോൾ 3

കൊടുങ്ങല്ലൂർ മുതൽ മൂന്നാർ വഴി ആലപ്പുഴ വരെ സിനിമാ പണം ഒഴുകുന്ന റൂട്ട് !

 

 

NO COMMENTS

LEAVE A REPLY