മൂന്നാറിലെ കയ്യേറ്റങ്ങളുടെ പ്രാഥമിക പട്ടിക സര്‍ക്കാര്‍ പുറത്ത് വിട്ടു

munnar issue

മൂന്നാറിലെ കയ്യേറ്റങ്ങളുടെ പ്രാഥമിക പട്ടിക സര്‍ക്കാര്‍ പുറത്ത് വിട്ടു. ചിന്നക്കനാലിലെ സ്കറിയ കുടുംബമാണ് എറ്റവും കൂടുതല്‍ ഭൂമി കയ്യേറിയിരിക്കുന്നത്. വന്‍കിട കയ്യേറ്റക്കാരുടെ പേരാണ് ആദ്യ ലിസ്റ്റില്‍ ഉള്ളത്.എംഎം മണിയുടെ സഹോദരന്‍ എംഎം ലംബോധരന്റെ മകന്‍ ലിജീഷിന്റേയും തച്ചങ്കരിയുടെ സഹോദരന്റെയും പേരുകള്‍ പട്ടികയില്‍ ഉണ്ട്. ജില്ലാ ഭരണകൂടമാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

സര്‍വ കക്ഷിയോഗത്തിന് മുന്നോടിയായാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ പേര് ആദ്യ പട്ടികയില്‍ ഇല്ല. മൂന്നാര്‍ മേഖലയില്‍ മാത്രം 154കയ്യേറ്റങ്ങള്‍ ഉണ്ട്.

കൊട്ടക്കമ്പൂര്‍, വട്ടവട പഞ്ചായത്തുകളിലെ പട്ടിക തയ്യാറാക്കിയിട്ടില്ല. വിശദമായ പട്ടിക തയ്യാറാക്കാന്‍ ജില്ലാ ഭരണകൂടത്തിന് കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്.കെഎസ് സിബിയുടെ അടക്കം നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഭൂമി അന്യാധീനപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

 

munnar land issue, encroachment,pappathichola,

NO COMMENTS

LEAVE A REPLY