മഞ്ജുവാര്യരെ ഷൂട്ടിംഗിനിടയില്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി??

manju warrier

കഴിഞ്ഞ ദിവസം നടി മഞ്ജുവാര്യരെ ഷൂട്ടിംഗ് സെറ്റില്‍ വച്ച് ഗുണ്ട ഭീഷണിപ്പെടുത്തിയെന്ന് സൂചന. തിരുവനന്തപുരത്ത് ചെങ്കല്‍ ചൂള കോളനിയില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് മഞ്ജുവിനെ ഒരു സംഘം വളഞ്ഞത്. കൊച്ചിയില്‍ നടിയെ കാറില്‍ ആക്രമിച്ച സംഭവത്തിനോട് സമാനമാണ് ഇപ്പോള്‍ മഞ്ജുവിനെതിരെ ഉണ്ടായിരിക്കുന്ന ആക്രമണം എന്ന് വേണം മനസിലാക്കാന്‍. ഇതേ കുറിച്ച് മഞ്ജുവാര്യരോ സിനിമയുടെ അണിയറപ്രവര്‍ത്തകരോ പ്രതികരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണിപ്പോള്‍ മലയാള സിനിമ രംഗത്തെ സ്ത്രീകളുടെ കൂട്ടായ്മയുടെ രൂപീകരണവും. മഞ്ജുവാര്യര്‍, ബീനാ പോള്‍, അഞ്ജലി മേനോന്‍ എന്നിവരാണ് സംഘടനയുടെ നേതൃസ്ഥാനത്ത് ഉള്ളത്.

സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. രണ്ട് ദിവസം മുമ്പും ചിലര്‍ സെറ്റിലെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ അസിസ്റ്ററ്റായിരുന്ന ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചെങ്കല്‍ ചൂളയില്‍ ജോലി ചെയ്യുന്ന സാധാരണക്കാരിയായ ഒരു യുവതിയുടെ വേഷമാണ് മഞ്ജുവിന് ഇതില്‍. പ്രശനം നേരില്‍ കണ്ട ചിലരാണ് തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരെ വിവരം അറിയിച്ചത്. എന്നാല്‍ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

manju warrier, actress attacked in kochi, attacked

NO COMMENTS

LEAVE A REPLY