നാഗാലാൻഡ് മുഖ്യമന്ത്രി- ടിആർ സെലിയാങ്ങ്

tr zeliang nagaland cheif minister

നാഗാലാൻഡ് മുഖ്യമന്ത്രിയായി മുൻ മുഖ്യമന്ത്രി ടി.ആർ സെലിയാങ്ങിനെ ഗവർണർ തെരഞ്ഞെടുത്തു. നിലവിലെ മുഖ്യമന്ത്രിയായിരുന്ന ഷുർഹോസ്‌ലീ ലീസീറ്റ്‌സു വിശ്വാസവോട്ടെടുപ്പിന് ഹാജരാകാത്തതിനെ തുടർന്നാണ് സെലിയാങ്ങിനെ തെരഞ്ഞെടുത്തത്.

ജൂലൈ 21ന് ഭൂരിഎപക്ഷം തെളിയിക്കണമെന്ന് ഗവർണർ സെലിയാങ്ങിനോട് ആവശ്യപ്പെട്ടു. നേരത്തെ, ലീസീറ്റ്‌സുവിന് പിന്തുണ തെളിയിക്കാനായി പ്രത്യേക യോഗം വിളിക്കണമെന്ന് സ്പീക്കർക്ക് ഗവർണർ പി.ബി ആചാര്യ നൽകിയ നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം ഇന്ന് സഭ ചേർന്നെങ്കിലും ലീസീറ്റ്‌സു ഹാജരാകാത്തതിനാൽ സെലിയാങ്ങിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു.

tr zeliang nagaland cheif minister

NO COMMENTS