രാജ്യത്തെ 11 ലക്ഷത്തിലധികം പാൻ കാർഡുകൾ റദ്ദാക്കി

pan card 11 lakhs pancards banned

രാജ്യത്ത് 11 ലക്ഷത്തിലധികം പാൻ കാർഡുകൾ റദ്ദാക്കിയെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം. രാജ്യസഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഒരേ വ്യക്തിക്ക് ഒന്നിലധികം പാൻ കാർഡുകൾ അനുവദിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് 11.44 ലക്ഷത്തോളം പാൻ കാർഡുകൾ റദ്ദാക്കിയതായി കേന്ദ്രധനകാര്യ സഹമന്ത്രി സന്തോഷ് കുമാർ ഗാംങ്‌വാർ വ്യക്തമാക്കിയത്.

ഒരാൾക്ക് ഒരു പാൻ കാർഡ് മാത്രമേ അനുവദിക്കാവൂയെന്നാണ് പ്രോട്ടോക്കോൾ. എന്നാൽ ഇത് പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ജൂലൈ 27
11,44,211 പാൻ കാർഡുകൾ റദ്ദാക്കിയെന്ന് മന്ത്രി വ്യക്തമാക്കി. 27,1566 പാൻ കാർഡുകൾ വ്യജമാണെന്ന് കണ്ടെത്തി.

 

11 lakhs pancards banned

NO COMMENTS