നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാവും
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നിയമ നിര്‍മാണത്തിനായി മാത്രമുള്ള നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രീയ കൊലപാതകം, എം.വിന്‍സെന്റിന്റെ അറസ്റ്റ്, ജി.എസ്.ടി, സ്വാശ്രയ പ്രവേശനം, മുഖ്യ മന്ത്രിയുടെ കടക്കൂ പുറത്തെന്ന ശകാരം, കോവളം കൊട്ടാരം കൈമാറ്റം തുടങ്ങിയ വിഷയങ്ങള്‍ സഭാതലത്തെ ചൂടു പിടിപ്പിക്കും.
സിപിഎമ്മും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ സംഘട്ടനം പ്രതിപക്ഷം മുഖ്യ ആയുധമാക്കും. വിൻസന്റ് എംഎൽഎയുടേത് കള്ളക്കേസാണെന്ന് ആരോപണവും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. ജിഎസ്ടി, സ്വാശ്രയ മെഡിക്കൽ പ്രവേശനം, സഹകരണ ബാങ്കുകളുടെ ലയനം എന്നിവ സംബന്ധിച്ച നിർണ്ണായക ബില്ലുകളാണ് സഭ പരിഗണിക്കുക. 24ന് സമ്മേളനം അവസാനിക്കും.
assembly session
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here