Advertisement

ജിയോ ഫോൺ ബുക്ക് ചെയ്തവർ പെട്ടു; ഫോൺ എത്തിയില്ല

September 22, 2017
Google News 1 minute Read
jio feature phone delivery delayed

സൗജന്യ ഡേറ്റ തന്ന് ജനങ്ങളെയെല്ലാം അമ്പരപ്പിച്ച ജിയോയുടെ ഫീച്ചർ ഫോണിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഏകദേശം പത്തുലക്ഷത്തോളം ഉപഭോക്താക്കളാണ് ഫോൺ ബുക്ക് ചെയ്തിട്ടുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സെപ്തംബർ 21ന് ജിയോഫോൺ കൈയിൽ എത്തുമെന്നായിരുന്നു വാഗ്ദാനം.
എന്നാൽ ജിയോ ഫീച്ചർ ഫോണുകൾ എത്തിയില്ല. ഫോൺ ലഭിക്കാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നാണ് പുതിയ വാർത്ത.

ഒക്ടോബർ ഒന്നുമുതലെ ഫോൺ വിതരണം ചെയ്യാനാകുവെന്നാണ് കമ്പനി ഇപ്പോൾ പറയുന്നത്. ആഗസ്ത് 24നാണ് ഫോൺ ബുക്കിംഗ് ആരംഭിച്ചെതെങ്കിലും ബുക്ക് ചെയ്യുന്ന ആളുകളുടെ വർധനവിനെ തുടർന്ന് ബുക്കിംഗ് നിർത്തിവെച്ചിരുന്നു.

ബുക്ക് ചെയ്തവർക്ക് ജിയോ ആപ്പിൽ ട്രാക്ക് ചെയ്താൽ നിലവിലെ സ്ഥിതി മനസിലാക്കാൻ കഴിയും. 18008908900 എന്ന കസ്റ്റമർകെയർ നമ്പറിലേക്ക് വിളിച്ചാലോ എസ്എംഎസ് അയച്ചാലോ ഫോൺ എന്ന് ലഭിക്കുമെന്ന് അറിയാമെന്നും അധികൃതർ പറയുന്നു.

jio feature phone delivery delayed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here