ഇന്ധനവില; ഉപഭോക്താവിനെതിരായ മോശം സാമ്പത്തികനയമാണ് കേന്ദ്രത്തിന്റേതെന്ന് ചിദംബരം

പെട്രോൾ ഡീസൽ വിലയിൽ യുപിഎ എൻഡിഎ സർക്കാരുകളുടെ നയങ്ങളെ താരതമ്യം ചെയ്ത് മുൻ ധനകാര്യമന്ത്രി പി ചിദംബരം. ലളിതമായി പണമുണ്ടാക്കുന്നതിൽ തൽപ്പരരാണ് കേന്ദ്രസർക്കാരെന്നും ചിദംബരം പറഞ്ഞു. ഉപഭോക്താവിനെതിരെയുള്ള മോശം സാമ്പത്തിക ശാസ്ത്രമാണ് എൻഡിഎ ഉപയോഗിക്കുന്നത്. യുപിഎ സർക്കാർ നയത്തിന് രണ്ട് വശങ്ങളുണ്ടായിരുന്നു. ഒന്ന് പെട്രോൾ ഡീസൽ വില കുറയ്ക്കുന്നതിനും മറ്റൊന്ന് പാവങ്ങളെ സഹായിക്കുന്നതും ലക്ഷ്യം വച്ചുള്ളതായിരുന്നു. എന്നാൽ എൻഡിഎയുടേത് ഇതിന് വിപരീഥമാണെന്നും ചിദംബരം വ്യക്തമാക്കി.

NO COMMENTS