ആദായ നികുതി റെയ്ഡ്; ശശികലയുടെ സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചത് 15 കിലോ സ്വർണവും അഞ്ചരക്കോടി രൂപയും
ശശികല കുടുംബത്തിൻറെ സ്ഥാപനങ്ങളിൽ മൂന്നാം ദിവസവും തുടരുന്ന റെയ്ഡിൽ ഇതുവരെ 15 കിലോ സ്വർണവും അഞ്ചരക്കോടി രൂപയും പിടിച്ചെടുത്തു. ഇരുപതോളം ഇല്ലാക്കമ്പനികളുമായി ബന്ധപ്പെട്ട് 150 കോടി രൂപയ്ക്ക് ഭൂമി വാങ്ങിയതിന്റെ രേഖകൾ ആധായനികുതി വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.
150 ഓളം ബാങ്ക് അക്കൗണ്ടുകൾ അന്വേഷണവിധേയമായി മരവിപ്പിച്ചു. ആയിരം കോടി രൂപയോളം മതിപ്പ് വരുന്ന ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തു. കേന്ദ്ര പ്രത്യക്ഷനികുതി ബോർഡിന് സംഘം ഇതുവരെ രണ്ട് റിപ്പോർട്ടുകൾ നൽകി. 40 ഇടങ്ങളിൽ പരിശോധന ഇപ്പോഴും തുടരുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here