Advertisement

മോഡിയുടെ ഫിലിപ്പെയ്ന്‍സ് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം

November 12, 2017
Google News 1 minute Read
modi pm may visit kerala

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ത്രിദിന ഫിലിപ്പെയ്ന്‍സ് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. തെക്കു കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന്‍ സമ്മേളനത്തിനായാണ് മോഡി ഫിലിപ്പെയ്ന്‍സില്‍ എത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മോഡി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചനയുണ്ട്. ജപ്പാന്‍, ആസ്‌ത്രേലിയ പ്രധാനമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും.

1981ന് ശേഷം ഫിലിപ്പീന്‍സിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.
മനിലയിലെ ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ആസിയാന്‍ കൂട്ടായ്മയില്‍ പ്രസംഗിക്കും. പന്ത്രണ്ടാമത് ഈസ്റ്റ് ഏഷ്യാ ഉച്ചകോടിയിലും മോദി പങ്കെടുക്കും.

modi 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here