Advertisement

പത്മാവതി യുകെയിൽ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചു

November 23, 2017
Google News 0 minutes Read
bandh on padmavati release date padmavati gets UK sensor board certificate

പത്മാവതിക്ക് ബ്രിട്ടീഷ് സെൻസർ ബോർഡിന്റെ പ്രദർശനാനുമതി. സെൻസർ ചെയ്യാത്ത പതിപ്പ് ഡിസംബർ ഒന്നിന് തന്നെ യുകെയിൽ പ്രദർശനം ആരംഭിക്കാമെന്ന് ബ്രിട്ടീഷ് സെൻസർ ബോർഡ് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ബിബിഎഫ്‌സി ഇക്കാര്യമറിയിച്ചത്. ചിത്രത്തിന് 12എ സർട്ടിഫിക്കേഷനാണ് നൽകിയിട്ടുള്ളത്.

അതേസമയം, ഇന്ത്യയിൽ റിലീസ് ചെയ്തതിന് ശേഷമേ യുകെയിൽ സിനിമ റിലീസ് ചെയ്യു എന്ന നിലപാടിലാണ് അണിയറ പ്രവർത്തകർ. എന്നാൽ ചിത്രത്തിന്റെ സെൻസറിംഗ് ഇന്ത്യയിൽ ഇതുവരെ പൂർത്തിയായിട്ടില്ല.

സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ചരിത്രകാരൻമാരുടെ അഭിപ്രായം തേടാൻ സെൻസർ ബോർഡ് തീരുമാനിച്ചിരുന്നു. ഇതിന് ശേഷമേ സെൻസർ ബോർഡ് അന്തിമ തീരുമാനം സ്വീകരിക്കൂ.

ഇതിനിടെ ചിത്രത്തിന് യുകെയിൽ പ്രദർശനാനുമതി ലഭിച്ചത് ഇന്ത്യൻ സെൻസർ ബോർഡിന് വൻതിരിച്ചടിയായിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here