Advertisement

അമേരിക്കയുടെ പ്രതിരോധം ഏറ്റു; നിരോധിത സംഘടനകളുടെ പട്ടികയുമായി പാകിസ്താന്‍

January 7, 2018
Google News 0 minutes Read
Pakistan flag

അമേരിക്ക പാകിസ്താനെതിരെ സ്വീകരിച്ച കടുത്ത നിലപാടിന് ശേഷം രാജ്യത്തെ ഭീകരസംഘടനകളുടെ നിരോധിത പട്ടിക പുറപ്പെടുവിച്ച് പാകിസ്താന്‍. നിരോധിത സംഘടനകള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നവര്‍ക്ക് തടവും പിഴയും ലഭിക്കുമെന്നും പാകിസ്താന്‍. മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നിരോധിത പട്ടികയില്‍ ഉണ്ട്. നിരോധിത സംഘടകള്‍ക്ക് ധനസഹായം നല്‍കുന്നവര്‍ക്ക് വന്‍തുക പിഴയും പത്തുവര്‍ഷം തടവും ശിക്ഷയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരസംഘടനകളോട് പാകിസ്താന്‍ പുലര്‍ത്തുന്ന മൃദുസമീപനത്തെ എതിര്‍ത്തും പാകിസ്താനുള്ള സാമ്പത്തിക സഹായം പിന്‍വലിച്ചും അമേരിക്ക ശക്തമായി നിലപാടെടുത്തതിന് പിന്നാലെയാണ് പാകിസ്താന്റെ നടപടി. നിരോധിത പട്ടികയില്‍ 72 സംഘടനകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജമാ അത്ത് ഉദ്ദവ, ഫല ഇ ഇന്‍സാനിയത് ഫൗണ്ടേഷന്‍, ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മൊഹമ്മദ് തുടങ്ങിയ സംഘടനകളാണ് നിരോധിത പട്ടികയിലുള്ളവര്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here