Advertisement

യുപിയില്‍ കവര്‍ച്ചക്കാരുമായി പോലീസ് ഏറ്റുമുട്ടല്‍; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

January 18, 2018
Google News 0 minutes Read

ഉത്തര്‍പ്രദേശില്‍ കവര്‍ച്ചാ സംഘവുമായി പോലീസ് നടത്തിയ ഏറ്റുമുട്ടലില്‍ എട്ട് വയസ്സുകാരന്‍ വെടിയേറ്റ് മരിച്ചു. മഹാന്‍പുര ഗ്രാമത്തിലാണ് സംഭവം. മാധവ് ഭരദ്വാജ് എന്ന കുട്ടിയാണ് തലയ്ക്ക് വെടിയേറ്റ് മരിച്ചത്. കവര്‍ച്ചാ കേസിലെ പ്രതികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് അവിടെ പോലീസ് വളയുകയായിരുന്നു. തുടര്‍ന്ന് നടന്ന വെടിവെപ്പിലാണ് കുട്ടി കൊല്ലപ്പെട്ടത്. എന്നാല്‍ കവര്‍ച്ചക്കാര്‍ പ്രത്യാക്രമണം നടത്തിയില്ലെന്നും പോലീസ് ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here