11
Dec 2018
Tuesday
24 Channel

ഒടുക്കം എസ്.ദുര്‍ഗ്ഗയ്ക്ക് പ്രദര്‍ശനാനുമതി

S Durga gets special screening in IFFK

ഒടുവില്‍ സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയ്ക്ക് പ്രദര്‍ശനാനുമതി.  ഉപാധികളോടെയാണ്  എസ്.ദുർഗ സിനിമയ്ക്ക് സെൻസർ ബോർഡ് പ്രദര്‍ശനാനുമതി നല്‍കിയത്.  എസ് എന്ന അക്ഷരത്തിന് ശേഷം ഗുണനചിഹ്നം പാടില്ലെന്നാണ് സെൻസർ ബോർഡ് മുന്നോട്ട് വച്ച ഉപാധി. കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്‍റെ റിവൈസിങ് കമ്മിറ്റിയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്.

സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നേരത്തെ തന്നെ അനുമതി നിഷേധിച്ചതിനെതിരെ  ചിത്രത്തിന്റെ   സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സെക്സി ദുര്‍ഗ്ഗ എന്ന പേര് അനുമതിയ്ക്ക് വേണ്ടിയാണ് എസ് ദുര്‍ഗ്ഗ എന്ന് മാറ്റിയത്. എന്നാല്‍  ഗോവന്‍ ചലച്ചിത്ര മേളയില്‍  ജൂറി അനുമതി നല്‍കിയിട്ടും പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ല.

 

Breaking News:
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് - 57, ബിജെപി - 26, മറ്റുള്ളവര്‍ - 07
തെലങ്കാനയില്‍ ടി.ആര്‍.എസ് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് - 28, ടി.ആര്‍.എസ് - 82, മറ്റുള്ളവര്‍ - 09
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ബിജെപി - 98, കോണ്‍ഗ്രസ് - 116,
രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വ്യക്തമായ ലീഡ് കോണ്‍ഗ്രസ് - 100, ബിജെപി - 81, മറ്റുള്ളവര്‍ - 15
മിസോറാം എം.എന്‍.എഫ് - 27, കോണ്‍ഗ്രസ് - 7
Top