Advertisement

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൂടുതല്‍ സിസിടിവികള്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

February 26, 2018
Google News 0 minutes Read
center to visist karipur airport next week

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമാകുന്നുവെന്ന നിരന്തരമുള്ള പരാതിയില്‍ സര്‍ക്കാര്‍ ഇടപെടല്‍. വിമാനത്താവളത്തില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. എയര്‍പോര്‍ട്ട് അധികൃതരെയും പോലീസ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ചര്‍ച്ചയിലാണ് ഇതിനെകുറിച്ച് അറിയച്ചത്. നിരന്തരമായി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെടുന്നതില്‍ യാത്രക്കാര്‍ തന്നെ പ്രതിഷേധം അറിയിച്ചിരുന്നു. അതേ തുടര്‍ന്നാണ് ഈ നടപടി സ്വീകരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here