17
Dec 2018
Monday
24 Channel

കര്‍ദ്ദിനാളിനെതിരായ കേസിന് ഹൈക്കോടതിയുടെ സ്‌റ്റേ

cardinal mar alancheri

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിഷയത്തില്‍ കര്‍ദ്ദിനാളിനെ പ്രതി ചേര്‍ത്ത് കേസ് എടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് ഡിവിഷന്‍ ബെഞ്ചിന്റെ സ്റ്റേ. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചപ്പോഴായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ സ്റ്റേ. കേസിന് സ്റ്റേ നല്‍കിയതിനാല്‍ തന്നെ തുടര്‍നടപടികളുമായി പോലീസിന് മുന്നോട്ട് പോകാന്‍ സാധിക്കില്ല. കര്‍ദ്ദിനാള്‍ അടക്കമുള്ള പ്രതികള്‍ കേസ് എടുക്കണമെന്ന ഉത്തരവിനെതിരെ അപ്പീല്‍ നല്‍കിയിരുന്നു. കോടതി കേസ് എടുക്കാന്‍ ഉത്തരവിട്ടിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഹൈക്കോടതി പോലീസിനെയും സര്‍ക്കാരിനെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അതിനു പിന്നാലെയാണ് ഈ നടപടി.

Top