Advertisement

ധോണിയുടെയും കോഹ്‌ലിയുടെയും ബാറ്റിന്റെ സ്‌പോണ്‍സര്‍ തുക അറിയണോ?

April 18, 2018
Google News 0 minutes Read

കളിക്കളത്തില്‍ റണ്‍സ് വാരി കൂട്ടുന്ന ഇന്ത്യയുടെ ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ കൊണ്ട് ക്രിക്കറ്റ് പന്തിനെ കളത്തിന് പുറത്തേക്ക് തൂക്കിയെറിയുന്ന മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെയും ബാറ്റിന്റെ ചൂട് അറിയാത്ത പേസര്‍മാരും സ്പിന്നേഴ്‌സും ലോകക്രിക്കറ്റില്‍ ഇന്നില്ല…പക്ഷേ, ഇവരുടെ രണ്ട് പേരുടെയും ആരാധകര്‍ക്കും ക്രിക്കറ്റ് പ്രേമികള്‍ക്കും അറിയാന്‍ താല്‍പര്യമുള്ള മറ്റൊരു കാര്യമുണ്ട്. പന്തിനെ തല്ലിചതക്കുന്ന ഇരുവരുടെയും ക്രിക്കറ്റ് ബാറ്റിന് എത്രയാണ് സ്‌പോണ്‍സര്‍ഷിപ്പ് മൂല്യം? ഒരു ബാറ്റിന് താരങ്ങള്‍ മുടക്കുന്നത് എത്ര രൂപയാണ്? ഈ ചോദ്യങ്ങളുടെ ഉത്തരം നിങ്ങളെ തീര്‍ച്ചയായും ഞെട്ടിക്കും.

മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ബാറ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പ് തുക 25 കോടിയാണ്!!! ധോണിയുടെ ബാറ്റ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് സ്പാര്‍ട്ടനാണ്. സ്പാര്‍ട്ടനില്‍ നിന്ന് 25 കോടി രൂപ ധോണിക്ക് സ്‌പോണ്‍സര്‍ഷിപ്പ് തുകയായി ലഭിക്കും. സ്പാര്‍ട്ടന്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് 32000 രൂപയാണ് ഒരു ബാറ്റിന് വേണ്ടി ധോണി മുടക്കുന്നത്.

ധോണിയുടെ സ്‌പോണ്‍സര്‍ഷിപ്പ് 25 കോടിയാണെങ്കില്‍ കോഹ്‌ലിയുടേത് എത്രയായിരിക്കും…? ധോണിയുടെ ബാറ്റിന് ലഭിക്കുന്ന സ്‌പോണ്‍സര്‍ഷിപ്പ് തുകയുടെ ഇരട്ടിയുടെ ഇരട്ടിയാണ് കോഹ്‌ലിക്കായി എംആര്‍എഫ് മുടക്കുന്നത്. എട്ടുവര്‍ഷത്തേക്ക് 100 കോടി രൂപയ്ക്കാണ് എംആര്‍എഫുമായി കോലി കരാറിലെത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here