Advertisement

ഓർത്തഡോക്‌സ് സഭ വൈദികർ വീട്ടമ്മയെ പീഡിപ്പിച്ച കേസ്: ദേശീയ വനിത കമ്മീഷൻ ഇന്ന് വീട്ടമ്മയുടെ മൊഴിയെടുക്കും

July 7, 2018
Google News 0 minutes Read
national women commission to record statement of women raped by pastors of orthodox church

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഓർത്തഡോക്‌സ് സഭ വൈദികർ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ദേശിയ വനിത കമ്മീഷൻ ഇന്ന് വീട്ടമ്മയുടെ മൊഴിയെടുക്കും.

വൈദികരുടെ പീഡനം സംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയതിന് പിന്നാലെയാണ് ദേശീയ വനിത കമ്മീഷൻ യുവതിയിൽ നിന്ന് നേരിട്ട് മൊഴിയെടുക്കാൻ എത്തുന്നത്. കമ്മീഷൻ അധ്യക്ഷ രേഖ ശർമയുടെ നേതൃത്വത്തിലുള്ള രണ്ടംഗ അന്വേഷണ സംഘം രാവിലെ തിരുവല്ലയിൽ എത്തും.

പീഡനം നടന്നതായി യുവതി മൊഴിയിൽ പറയുന്ന ബോർഡിങ്, കറുകച്ചാലിലെ വൈദിക ആശ്രമം എന്നിവിടങ്ങളിലാണ് ഇനി തെളിവെടുപ്പ് അവശേഷിക്കുന്നത്. ഓർത്തഡോക്‌സ് സഭാ നേത്യത്വത്തിന് യുവതിയുടേതായി നൽകിയിരിക്കുന്ന സത്യപ്രസ്താവനയിൽ സാക്ഷി ഒപ്പിട്ടവരിൽ നിന്നും മൊഴിയെടുക്കും.

അതേസമയം, കേസിൽ അന്വേഷണം അന്തിമ ഘട്ടത്തിലാണ്. തെളിവെടുപ്പ് നടപടികൾ ഉടൻ പൂർത്തീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here