Advertisement

മാര്‍. അത്തനാസിയോസിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

August 26, 2018
Google News 0 minutes Read

മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന അധിപൻ തോമസ് മാർ അത്തനാസിയോസിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഓതറ സെന്റ് ജോർജ് ദയറയിലാണ് അന്ത്യകർമങ്ങൾ നടന്നത്.

തിരുവല്ല ആര്‍ഡിഒ സംസ്ഥാന സർക്കാരിന് വേണ്ടി റീത്ത് സമർപ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രി മാത്യു ടി തോമസ്, എംഎൽഎ മാരായ വീണ ജോർജ്, സജി ചെറിയാൻ അടക്കം സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.

ബസേലിയോ മാർത്തോമ്മ പൗലോസ് ദ്വിതിയൻ കത്തോലിക്ക ബാവയുടെ നേതൃത്വത്തിൽ വിവിധ തിരുമേനിമാരും വൈദികരും ചേർന്ന് ഖബറടക്ക ശുശ്രൂഷകൾ നിർവഹിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here