20
Oct 2018
Saturday
24 - Comming soon

‘പുഷ് അപ്പ്’; പൊതുവേദിയില്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ അഭ്യാസപ്രകടനം (വീഡിയോ)

വിവാദ പ്രസ്താവനകളിലൂടെ ബിജെപിക്ക് തലവേദന സൃഷ്ടിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഇത്തവണ നാവുകൊണ്ടല്ല താരമായിരിക്കുന്നത്, മറിച്ച് അഭ്യാസപ്രകടനത്തിലൂടെയാണ്. പൊതുവേദിയില്‍ പുഷ് അപ്പ് എടുത്ത് കരുത്ത് തെളിയിച്ചിരിക്കുകയാണ് ബിപ്ലബ്. കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവിലാണ് സംഭവം. 15 മിനിറ്റിനുള്ളില്‍ താന്‍ 150 പുഷ് അപ്പ് വരെ എടുക്കുമെന്ന് ചര്‍ച്ചയ്ക്കിടെ ബിപ്ലബ് പറയുകയായിരുന്നു. തുടര്‍ന്ന് കോണ്‍ക്ലേവ് മോഡറേറ്റര്‍ ബിപ്ലബിനെ പുഷ് അപ്പ് എടുക്കാന്‍ വെല്ലുവിളിച്ചു. ഈ രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

Top