17
Feb 2019
Sunday
Kuttanadu

ശബരിമല വിധി; എന്‍എസ്എസ് പുനഃപരിശോധന ഹര്‍ജി നല്‍കി

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജിയുമായി എന്‍എസ്എസ്. വിധിക്കെതിരായ ആദ്യ പുനഃപരിശോധന ഹര്‍ജിയാണ് എന്‍എസ്എസ് ഇന്ന് ഫയല്‍ ചെയ്തിരിക്കുന്നത്. ഭരണഘടനാ ബഞ്ചിന്റെ വിധിയില്‍ നിയമപരമായി പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന കണ്ടെത്തല്‍ തെറ്റാണ്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നതിന് പൗരാണിക തെളിവുകളുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം, സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Top