Advertisement

ശബരിമല വിധി; പ്രതിഷേധക്കാരെ തള്ളിയും സര്‍ക്കാറിനെ പിന്തുണച്ചും വെള്ളാപ്പള്ളി

October 9, 2018
Google News 0 minutes Read
vellappalli

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. സുപ്രീംകോടതി വിധിയെ അംഗീകരിക്കാതെ പ്രതിഷേധവുമായി ഇറങ്ങുന്നത് നല്ല നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം ഒഴിവായത് ശരിയായില്ലെന്നും വെള്ളാപ്പള്ളി കൂട്ടിചേര്‍ത്തു. ശബരിമല സ്ത്രീ പ്രവേശനത്തില്‍ ബിജെപിയും കോണ്‍ഗ്രസും നിലപാടുകള്‍ മാറ്റി പറയുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ശബരിമലയ്‌ക്കെതിരെ ഹിന്ദുക്കള്‍ എന്ന പേരില്‍ സമരം ചെയ്യുന്നത് ചുരുക്കം വരുന്ന സവര്‍ണര്‍ മാത്രമാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി പ്രതിഷേധ സമരങ്ങളില്‍ 28 ശതമാനം വരുന്ന ഈഴവ സമുദായത്തെ വിളിച്ച് ആലോചിച്ചിട്ടുണ്ടോ എന്നും ചോദ്യമുന്നയിച്ചു. അവര്‍ണ ജാതിയില്‍ പെട്ട എത്ര പേരെ ഇതേകുറിച്ച് വിളിച്ച് ആലോചിച്ചിട്ടുണ്ട്. ആരെയൊക്കെ ഇവര്‍ വിളിച്ചിട്ടുണ്ടെന്നോ അങ്ങനെ ആരെയെങ്കിലും വിളിച്ച് ഇക്കാര്യത്തില്‍ സമരക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടോ എന്നും തനിക്കിറിയില്ലെന്ന് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധ സമരങ്ങളെ വിമര്‍ശിച്ച് എസ്.എന്‍ഡി.പി യോഗം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. അതേസമയം, സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അത് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ഇവിടെ ചെയ്തിരിക്കുന്നതും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here