Advertisement

വിശ്വാസികള്‍ ശബരിമല സന്ദര്‍ശിക്കട്ടെ, നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല; മുഖ്യമന്ത്രി

October 16, 2018
Google News 1 minute Read
pinarayiiiii

ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി. സുപ്രീം കോടതി വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാറിന് മുന്നിലുള്ള കാര്യം. ഇത് സംബന്ധിച്ച് നിയമനിര്‍മ്മാണം നടത്താനോ റിവ്യൂ ഹര്‍ജി നല്‍കാനോ സര്‍ക്കാറില്ല. ദേവസ്വം ബോര്‍ഡിന് ഇത് സംബന്ധിച്ച് തീരുമാനം എടുക്കാം. രണ്ടും രണ്ടാണല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ നിയമം കയ്യിലെടുക്കാന്‍ ആരെയും സമ്മതിക്കില്ല. നിലയ്ക്കലില്‍ വാഹനം തടയുന്നതും, ആളുകള്‍ കയറി പരിശോധിക്കുന്നതും സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിശ്വാസികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്ത തരത്തില്‍ നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here