Advertisement

നിലയ്ക്കലില്‍ അക്രമം; കല്ലേറ്, ലാത്തിച്ചാര്‍ജ്ജ്

October 17, 2018
Google News 0 minutes Read

നിലയ്ക്കലില്‍ വ്യാപക അക്രമം. പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലേറ് നടത്തി. ഇതോടെ പോലീസ് ഇവിടെ ലാത്തി ചാര്‍ജ്ജ് നടത്തുകയാണ്. മാധ്യമങ്ങള്‍ക്ക് നേരെ വ്യാപകമായ ആക്രമണമാണ് നടന്നത്. ദ ന്യൂസ് മിനിറ്റിലെ മാധ്യമപ്രവര്‍ത്തക സരിത എസ്. ബാലനെ പമ്പയില്‍ വച്ച് പ്രതിഷേധക്കാര്‍ തടഞ്ഞു. കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് സരിതയെ പിടിച്ചിറക്കിയ ശേഷം മര്‍ദ്ദിച്ചു. ഇന്ത്യാ ടുഡേയിലെ മാധ്യമ പ്രവർത്തകയ്ക്ക് നേരെയും ക്രൂര മർദ്ദനം ഉണ്ടായി. റിപ്പബ്ലിക് ടിവി സംഘം സഞ്ചരിച്ച കാര്‍ അടിച്ച് തകര്‍ക്കുകയും മാധ്യമപ്രവര്‍ത്തക പൂജ പ്രസന്നയ്ക്ക് നേരെ ആക്രമണം നടത്തുകയും ഉണ്ടായി. നിരവധി വാഹനങ്ങള്‍ അക്രമികള്‍ അടിച്ച് തകര്‍ത്തു. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും ഇവര്‍ അടിച്ച് തകര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here