‘ഇനിയും ശരിയാകാനുണ്ട്’; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ സമരമുഖത്തേക്ക്

എന്‍ഡോസള്‍ഫാന്‍ ദുരിതര്‍ വീണ്ടും സമരമുഖത്തേക്ക്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് ജനുവരി 26 മുതല്‍ സെക്രട്ടറിയേറ്റ് നടയില്‍ അനിശ്ചിതകാല പട്ടിണി സമരം നടത്താനാണ് തീരുമാനം. ഇരുപത്തിയഞ്ചിലധികം കുടുംബങ്ങള്‍ സമരത്തില്‍ പങ്കെടുക്കും. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതും സുപ്രീംകോടതി വിധി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരം ആരംഭിക്കുന്നത്.
Read More: തുഷാറും ഭാര്യയും വനിതാ മതിലില്‍ പങ്കെടുക്കും: വെള്ളാപ്പള്ളി
2017ലെ പ്രത്യേക മെഡിക്കല്‍ ക്യാംപില്‍ നിന്നും ദുരിതബാധിതരെന്ന് കണ്ടെത്തിയ മുഴുവന്‍ ആളുകളെയും പട്ടികയില്‍ ഉള്‍പ്പെടുത്തുക, വിദഗ്ധ ചികിത്സ ജില്ലയില്‍ തന്നെ ലഭ്യമാക്കുക, ടൈബ്ര്യൂണല്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇത്തവണ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മരണം വരെ സമരം ചെയ്യും എന്ന ഉറച്ചനിലാടിലാണ് സമരസമിതി.
Read More: വിക്കനായി ദിലീപ്; ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ ടീസര്‍ പുറത്തിറക്കി
ഈ മാസം 10ന് എന്‍ഡോസള്‍ഫാന്‍ സമരസമിതി പ്രവര്‍ത്തകര്‍ തിരുവന്തപുരത്ത് റിലെ സമരം നടത്തിയിരുന്നു. എന്നിട്ടും വിഷയത്തില്‍ നടപടിയാകാത്തതില്‍ പ്രതിഷേധിച്ചാണ് വീണ്ടും സമരസമിതി പ്രവര്‍ത്തകര്‍ സമരവുമായി രംഗത്ത് എത്തുന്നത്. 25 അധികം കുടുബങ്ങള്‍ അനിശ്ചിതകാല പട്ടിണി സമരത്തില്‍ പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here