Advertisement

‘കേരളം യുദ്ധക്കളം’; 745 പേര്‍ അറസ്റ്റില്‍

January 3, 2019
Google News 1 minute Read
harthal kerala

കേരളത്തെ യുദ്ധക്കളമാക്കി ഇന്നത്തെ ഹര്‍ത്താല്‍. സംസ്ഥാനത്ത് പലയിടത്തും തെരുവ് യുദ്ധത്തിന് സമാനമായ സാഹചര്യമായിരുന്നു. വിവിധ ജില്ലകളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടു.
ഹര്‍ത്താല്‍ അക്രമങ്ങളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 559 കേസുകളാണ്. വിവിധ കേസുകളിലായി 745 പേര്‍ അറസ്റ്റിലായി. 628 പേര്‍ കരുതല്‍ തടങ്കലില്‍. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇന്ന് വൈകുന്നേരം വരെയുള്ള കണക്കാണിത്.

Read More: ബിജെപി ഉപാധ്യക്ഷനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

അക്രമസംഭവങ്ങളില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുന്നതിന് എല്ലാ ജില്ലാപോലീസ് മേധാവിമാരും പ്രത്യേക സംഘത്തെ രൂപം കൊടുത്തിട്ടുണ്ട്. രാത്രിയോടെ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. അറസ്റ്റിലാകുന്നവര്‍ക്ക് എതിരെ കനത്ത വകുപ്പുകളില്‍ കേസ് എടുക്കാനാണ് നിര്‍ദേശം. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചും രഹസ്യാന്വേഷണം നടത്തി അക്രമികളുടെ ലിസ്റ്റ് തയ്യാറാക്കി ജില്ലാ പൊലീസ് മേധാവികള്‍ക്ക് കൈമാറും. അക്രമികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് ഡിജിറ്റല്‍ പരിശോധന നടത്തും. ഇവരുടെ വീടുകളിലും പരിശോധന നടത്തും. ഇത്തരം കുറ്റവാളികളുടെ ഡാറ്റാബേസ് എല്ലാ ജില്ലകളിലും സൂക്ഷിക്കുകയും ഭാവിയില്‍ അവ കൃത്യമായി നിരീക്ഷിക്കും.

Read More: മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ സംഘടിത ആക്രമണം; ബിജെപിയുടെ പരിപാടികളും വാര്‍ത്താസമ്മേളനവും ബഹിഷ്‌കരിച്ചു

സാമൂഹമാധ്യമങ്ങളിലൂടെ കമ്മ്യൂണല്‍ ക്യാംപെയ്ൻ, ഹെയ്റ്റ് ക്യാംപെയ്ൻ എന്നിവ നടത്തുന്നവര്‍ക്കെതിരെ എല്ലാ കേസ് എടുക്കും. പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നവരെ അറസ്റ്റ് ചെയ്യും. ശബരിമലയിലേക്കും മറ്റ് ജില്ലകളിലേക്കും പോയ പ്രവര്‍ത്തകരെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും സ്പെഷ്യല്‍ ബ്രാഞ്ചിന് അധിക ചുമതല നല്‍കിയിട്ടുണ്ട്. സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചും ഇതില്‍ രഹസ്യാന്വേഷണം നടത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here