Advertisement

ഡ്രൈവര്‍മാര്‍ക്ക് പോലീസ് വക ചുക്ക് കാപ്പി വിതരണം; സംശയിച്ചവര്‍ക്ക് ട്രോളന്‍ മറുപടിയുമായി കേരള പോലീസ്

January 16, 2019
Google News 0 minutes Read
troll

രാത്രി ഉറക്കം തൂങ്ങി വണ്ടിയോടിക്കുന്നവര്‍ക്ക് ചുക്കുകാപ്പിയുമായി ആലപ്പുഴ പോലീസ്. ചെങ്ങന്നൂര്‍ ഭാഗത്താണ് ചുക്കുകാപ്പി വിതരണം നടത്തുന്നത്. മണ്ഡലക്കാലത്ത് പോലീസും സന്നദ്ധ സംഘടനകളും സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ചുക്കുകാപ്പി വിതരണം നടത്താറുണ്ട്. മലയിറങ്ങി വരുന്ന അയ്യപ്പന്മാര്‍ക്ക് നിലയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ ഇത്തരത്തില്‍ ചുക്കുകാപ്പി വിതരണം നടത്തിയിരുന്നു. എന്നാല്‍ ഇത് രാത്രി ഉറക്കമിളച്ച് വണ്ടിയോടിക്കുന്നവരെ മാത്രം ലക്ഷ്യം വച്ചുള്ളതാണ്. എന്നാല്‍ ഈ സദുദ്യമത്തെ സംശയചുവയോടെ കമന്റിയവര്‍ക്ക് രസികന്‍ കമന്റാണ് കേരള പോലീസ് നല്‍കിയിരിക്കുന്നത്.

ചങ്ങനാശ്ശേരി ബൈപ്പാസില്‍ രാത്രി നേരം വൈകിയും പുലര്‍ച്ചെയും വണ്ടിയോടിക്കുന്നവരെ പോലീസുകാര്‍ വണ്ടി നിറുത്തിച്ച് സംസാരിക്കാറുണ്ട്. ഫോണ്‍ നമ്പറും, യാത്ര എങ്ങോട്ടാണെന്നും മറ്റും ചോദിച്ച് വിടാറുണ്ട്. ഇത്തരത്തിലുള്ള ഒരു അനുഭവം വ്യക്തമാക്കി കമന്റിട്ടയാള്‍ക്ക് കേരളപോലീസിന്റെ സൈബര്‍ ട്രോള്‍ സംഘം തിരിച്ച് കമന്റും ഇട്ടിട്ടുണ്ട്. സൂർത്തുക്കളെ .. ഈ സഹോയുടെ വാക്കുകൾ കേൾക്കൂ എന്നായിരുന്നു ആ കമന്റ്.
ഇത് ചിലപ്പോൾ പുതിയ നമ്പറായിരിക്കോ ….. അടുത്ത ചെക്ക് പോസ്റ്റിൽ വച്ച് ഊതിച്ചാൽ അലാറം അടിയോ സാറേ? ഇതായിരുന്നു മറ്റൊരാളുടെ സംശയം അതിനും വന്നു ഉടനടി മറുപടി, ചങ്കെടുത്തു തന്നാൽ തിന്നിട്ട് ചവർപ്പാന്ന് പറയുന്ന ടീമ്സ്‌ ആല്ലേ.

നമ്മക്കും ഒരു ആഗ്രഹം സാറമ്മാരുടെ കൈയിൽ നിന്നൊരു ചുക്കുകാപ്പി കുടിക്കാൻ… എന്ന് കമന്റ് ചെയ്തയാളോട് ധൈര്യായിട്ട് പോന്നോളീന്ന് എന്നായിരുന്നു കമന്റ്. പോലീസുകാരോട് ഒരു കാപ്പി കുടിക്കാന്‍ ആവശ്യപ്പെട്ടയാളോട് ങ്ങക്ക് ഇതൊക്കെ ശീലമല്ലേ ഭായി എന്നായിരുന്നു കമന്റ്. ചുക്ക് കാപ്പിക്ക് മധുരം കുറവാണ് എന്ന കമന്റിന് നന്നായി കലക്കി ഒരു കപ്പ് കൂടി എടുക്കട്ടേഎന്നാണ് മറുകമന്റ്. ഈ വീഡിയോ കാണുന്നതിനേക്കാള്‍ ആളുകള്‍ ഇപ്പോള്‍ പരതുന്നത് കേരളാ പോലീസിന്റെ ഈ ട്രോളന്‍ മറുപടികളാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here