Advertisement

എസ് ബി ഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച സംഭവം; സര്‍ക്കാറിനോട് ഇന്ന് നിലപാട് അറിയിക്കണമെന്ന് കോടതി

January 17, 2019
Google News 1 minute Read

തിരുവനന്തപുരത്ത് ദേശീയ പണിമുടക്ക് ദിവസം എസ് ബി ഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസിൽ ഇന്ന് നിലപാടറിയിക്കണമെന്ന് സർക്കാരിനോട് കോടതി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് ടി.മഞ്ജിത്താണ് സർക്കാർ നിലപാടറിയിക്കാൻ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടത്. റിമാന്റിൽ കഴിയുന്ന എൻജിഒ യൂണിയൻ നേതാക്കളുടെ ജാമ്യഹർജിയിലാണ് കോടതി നിർദേശം.
അതിക്രമിച്ചു കയറൽ , പൊതുമുതൽ നശിപ്പിക്കൽ, അസഭ്യ വാക്കുകൾ ഉപയോഗിക്കൽ, വധഭീഷണി എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് NG0 യൂണിയൻ നേതാക്കൾക്കെതിരെ കേസ് ചുമത്തിയിട്ടുള്ളത്. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു അടക്കമുള്ള നേതാക്കളാണ് പ്രതികൾ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here