Advertisement

മുരിങ്ങൂര്‍ ഡീ അഡിക്ഷന്‍ സെന്‍ററിലെ രോഗികളെ അടിയന്തിരമായി മാറ്റണമെന്നാവശ്യപ്പെട്ട് പൊലീസ് സര്‍ജ്ജന്‍ സാമൂഹ്യ നീതി വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

January 21, 2019
Google News 0 minutes Read

മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിനു കീഴിലെ ഡീ അഡിക്ഷന്‍ സെന്‍ററിലെ രോഗികളെ അടിയന്തിരമായി മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തില്‍ പരിശോധന നടത്തിയ പൊലീസ് സര്‍ജ്ജന്‍ സാമൂഹ്യ നീതി വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സര്‍ക്കാർ ലൈസന‍സില്ലാതെയാണ് ഡീ അഡിക്ഷ്ന‍ സെന്‍റര്‍ ഉള്‍പ്പെടെ ഇവിടെ പ്രവര്‍ത്തിക്കുന്നതെന്നും രോഗീ പരിചരണത്തിനുള്ള അടിസ്ഥാന സൌകര്യങ്ങള്‍ പോലും ഇവിടെയില്ലെന്നുമുള്ള വാര്‍ത്ത ട്വന്റി ഫോര്‍ ഇന്നലെ പുറത്തു വിട്ടിരുന്നു.

കേന്ദ്ര ഗവണ്‍മെന്‍റില്‍ നിന്നും സാമൂഹ്യ നീതി വകുപ്പില്‍ നിന്നും ഗ്രാന്റ് കൈപ്പറ്റുന്ന സ്ഥാപനം
മാനദണ്ഡങ്ങള്‍പാലിക്കാതെയാണ് പ്രവർത്തിക്കുന്നത് എന്ന വാര്‍ത്ത ഇന്നലെ ട്വാന്റി ഫോര്‍ പുറത്തു വിട്ടിരുന്നു.
ഇതിനു പിന്നാലെയാണ് മേലൂരിലെ ഡിവൈന്‍ ഡീ അഡിക്ഷന്‍ സെന്ററില്‍ പരിശോധന നടത്തിയ പൊലീസ് സര്‍ജ്ജന്‍ നിലവില്‍ ഡീ അഡിക്ഷന് ചികിത്സ തേടുന്ന 12 പേരെ അടിയന്തരമായി ഗവണ്‍മെന്റ് ആശുപത്രികളിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഡിവൈന്‍ ഡീ അഡിക്ഷന്‍ സെന്റിലും ഡിവൈന്‍ കെറിലും അടിസ്ഥാന സൌകര്യങ്ങള്‍ ഒന്നും തന്നെയില്ലന്നും ചികിത്സയിലുള്ളവരെ മാറ്റാന്‍ തയ്യാറായില്ലെങ്കല്‍ അത്യാഹിതങ്ങള്‍ സംഭവിക്കാമെന്നും കാണിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ഈ മാസംഏഴാ തിയ്യതി ചികിത്സയിലിരിക്കെ യുവാവ് മരിച്ച സംഭവവുമായി ബന്ധപ്പെട്ടായിരുന്നു
ഡീ അഡിക്ഷന്‍ സെന്‍ററില്‍ മിന്നല്‍ പരിശോധന നടന്നത്. സംഭവത്തില്‍ നടപടി കൈക്കൊള്ളാന്‍ കൊരട്ടി പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പെലീസ് ഇതുവരെ നടപടി കൈക്കൊണ്ടിട്ടില്ല. അടിസ്ഥാന സൌകര്യങ്ങള്‍ ഇവിടെയില്ലെന്നും രോഗികകളെ തെര്‍മോകോള്‍ വിരിച്ച കട്ടിലാണ് കിടത്തുന്നതെന്നും ദൃശ്യങ്ങള്‍ സഹിതം 24 വാര്‍ത്ത പുറത്തു വിട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here