Advertisement

ബിപിഎൽ കാർഡ് പുതുക്കിയപ്പോൾ എപിഎൽ കാർഡായി; ഒടുവിൽ 24 ‘ഉത്തരം’ പരിപാടിയിലൂടെ പരിഹാരം

January 22, 2019
Google News 1 minute Read

കോരപ്പുഴയിലെ ശാന്ത എന്ന അമ്മ ബിപിഎൽ വിഭാഗത്തിൽപ്പെട്ട സ്ത്രീയാണ്. ഏറെ ആനുകൂല്യങ്ങളുള്ള ബിപിഎൽ കാർഡാണ് ശാന്തയ്ക്ക് ലഭിച്ചിരുന്നത്. എന്നാൽ പുതുക്കാനായി നൽകിയ ശേഷം പിന്നീട് ശാന്തയ്ക്ക് ലഭിച്ചത് ആനുകൂല്യങ്ങളൊന്നും ഇല്ലാത്ത എപിഎൽ കാർഡായിരുന്നു. ഇതേ തുടർന്ന് ശാന്തയ്ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങളെല്ലാം നിർത്തലായി….ജീവിതം ദുരിതത്തിലായി.

ഈ സാഹചര്യത്തിലാണ് 24 ന്റെ ‘ഉത്തരം’ ടീം ശാന്തയെ തേടിയെത്തുന്നത്. ശാന്തയുടെ ദുരിതം ഉത്തരത്തിലൂടെ പ്രേക്ഷകർക്കും അധികൃതർക്കും മുന്നിൽ എത്തിച്ചു. ഒടുവിൽ പിഴവുകൾ തിരുത്തി ശാന്തയെ തേടി ജില്ലാ സപ്ലൈ ഓഫീസർ മനോജ് കുമാർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ സംഘം ബിപിഎൽ കാർഡുമായി എത്തി.

Read More : റേഷൻ കാർഡുകൾക്ക് ഇനി മുതൽ ഒരേ നിറം

ഉത്തരം നൽകിയതനുസരിച്ച് വാക്ക് പാലിക്കുക മാത്രമായിരുന്നില്ല ആ സന്ദർശന ലക്ഷ്യം. ദൃശ്യങ്ങൡലൂടെ കണ്ട ജീവിതത്തെ തൊട്ടറിയുക കൂടിയായിരുന്നു അദ്ദേഹം. കയ്യിൽ തിരുത്തിയ പുതിയ കാർഡും കരുതിയിരുന്നു. താലൂക്ക് സപ്ലൈ ഓഫീസർ മുരളീധരൻ, റേഷൻ ഇൻസ്‌പെക്ടർ സുധീർ, റേഷൻ ഇൻസ്‌പെക്ടർ സത്യജിത്ത് എന്നിവരും ഡിഎസ്ഒ മനോജ് കുമാറിനൊപ്പം കോരപ്പുഴയുടെ തീരത്തെത്തി ശാന്തയ്ക്ക് കാർഡ് കൈമാറി.

റേഷൻ കാർഡ് മാത്രമായിരുന്നില്ല ശാന്തയുടെ പ്രശ്‌നം. ഈ തുരുത്തിലെ ഒറ്റപ്പെട്ട താമസം തന്നെ ഗുരുതരമാണ്. ഭർത്താവും മകനും മരിച്ച ശാന്ത 15 വർഷമായി കോഴിക്കോട് ജില്ലയിലെ കോരപ്പുഴയിലൂടെ നടുവിൽ ഒരൊറ്റപ്പെട്ട തുരുത്തിലെ 5 സെന്റിൽ ഏകാന്ത ജീവിത്തിലാണ്. ആകെ ആറേക്കറുള്ള ആ കുഞ്ഞ് ദ്വീപിൽ മറ്റാരും തന്നെ സ്ഥിരതാമസക്കാരില്ല. കഴിഞ്ഞ ലക്കം ഉത്തരം സംപ്രേഷണം ചെയ്തതിന് പിന്നാലെ നിരവധി പല ആശയങ്ങളുമായി ഉത്തരം ടീമിനെ സമീപിച്ചിരുന്നു. ആശ്രയ പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ വീട് വച്ച് നൽകി ഈ തുരുത്തിൽ നിന്നും മാറ്റി താമസിപ്പിക്കാൻ പഞ്ചായത്ത് മുഖേന ഒരു നീക്കം നടക്കുന്നുണ്ട്. തുരുത്തിലെ വീടും സ്ഥലവും നഷ്ടമാകാതെ തന്നെയാവും ഇത് ചെയ്യുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here