സബ് കളക്ടറെ അധിക്ഷേപിച്ചതിന് എസ്.രാജേന്ദ്രനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

ദേവികുളം സബ് കളക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച് സംസാരിച്ചതിന് എസ്.രാജേന്ദ്രന്‍ എം.എല്‍.എ ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വനിതാ ഉദ്യോഗസ്ഥയോട് മോശമായി സംസാരിക്കുകയും പരസ്യമായി അവഹേളിക്കുകയും ചെയ്തതിനാണ് വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.കഴിഞ്ഞ ദിവസം മൂന്നാറിലെ അനധികൃത നിര്‍മ്മാണം തടയാനെത്തിയ രേണു രാജിനെ എസ്.രാജേന്ദ്രന്‍ അവഹേളിച്ച് സംസാരിച്ചിരുന്നു. സംഭവം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് എം.എല്‍.എ. പിന്നീട് രംഗത്തുവരുകയും ചെയ്തു.
അതേ സമയം മൂന്നാറിലെ അനധികൃത കൈയേറ്റങ്ങളെ കുറിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനുളള റിപ്പോര്‍ട്ട് സബ് കളക്ടര്‍ രേണു രാജ് എ.ജി.യ്ക്ക് കൈമാറിയിരുന്നു. റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. കോടതിയലക്ഷ്യ നടപടി വേണമെന്ന് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെയും പരാമര്‍ശമുണ്ട്. നിര്‍മ്മാണം നടന്നത് എംഎല്‍എയുടെ സാനിധ്യത്തിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.രേണു രാജിന്റെ നടപടി നിയമാനുസൃതമാണെന്ന് ഇ ചന്ദ്രശേഖരനും നേരത്തെ വ്യക്തമാക്കിയിരുന്നു.
കോടതി വിധിയുമായി റവന്യൂ വകുപ്പ് മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി. എംഎല്‍എ പരുഷമായി സംസാരിച്ചെന്നും എംഎല്‍എയോട് താന്‍ മോശമായി പെരുമാറിയിട്ടില്ലെന്നുമാണ് സബ് കളക്ടറുടെ വിശദീകരണം.വനിതാ ഉദ്യോഗസ്ഥയെ അധിക്ഷേപിച്ച രാജേന്ദ്രനെ തള്ളി സിപിഎം രംഗത്തെത്തിയതോടെയാണ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എംഎല്‍എ രംഗത്തെത്തിയത്. സബ് കളക്ടറെ താന്‍ ആക്ഷേപിച്ചിട്ടില്ലെന്നും തന്റെ വാക്കുകള്‍ സബ് കളക്ടറെ വേദനിപ്പിച്ചുവെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എസ്.രാജേന്ദ്രന്‍ എം.എല്‍.എ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here