Advertisement

ആന്‍ലിയയുടെ മരണം; ജസ്റ്റിന്‍റെ ജാമ്യാപേക്ഷ കോടതി തളളി

February 15, 2019
Google News 1 minute Read
anliya

എറണാകുളം ഫോർട്ട് കൊച്ചി സ്വദേശിനി ആൻലിയയുടെ മരണത്തില്‍ ഭർത്താവ് ജസ്റ്റിന്റെ ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. ക്രൈംബ്രാഞ്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണെന്നും ഇനിയും തെളിവുകള്‍ ശേഖരിക്കാനും, സാക്ഷികളെ കണ്ട് മൊഴിയെടുക്കാനും ഉള്ളതിനാല്‍ പ്രതി ജസ്റ്റിന് ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്ന  പ്രോസിക്യൂഷന്റെ വാദങ്ങള്‍ പരിഗണിച്ചാണ് സെഷന്‍സ് കോടതി പ്രതിയുടെ ജാമ്യഹര്‍ജി തള്ളിയത്.

കോടതിയിൽ കീഴടങ്ങിയ ആൻലിയയുടെ ഭർത്താവ് ജസ്റ്റിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാളുടെ അന്നക്കരയിലെ വീട്ടിലും തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിലൊന്നും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകൾ ഇല്ലെന്നാണ് ക്രൈബ്രാഞ്ചിന്റെ നിലപാട്. ജസ്റ്റിന്റെ ഫോൺ പരിശോധിച്ചപ്പോൾ ആത്മഹത്യക്ക് പ്രേരണയാകാവുന്ന മെസേജുകൾ  പൊലീസ് കണ്ടെത്തിയിരുന്നു.

Read Moreവിവാഹദിനത്തില്‍ ആന്‍ലിയ തന്നോടൊപ്പം പാടുന്ന വീഡിയോ പങ്കുവച്ച് പിതാവ്

ഓഗസ്റ്റ് 28 ന് രാത്രിയാണ് ആലുവക്കടുത്ത് പെരിയാർ നദിയിൽ നിന്നും എംഎസ്സി നഴ്സിംഗ് വിദ്യാർത്ഥിനിയായ ആൻലിയയുടെ മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 25 ന്  ബെഗളൂരുവിലേക്ക് പരീക്ഷയ്ക്ക് പോകാൻ ഭര്‍ത്താവ് ജസ്റ്റിനാണ് ആൻലിയയെ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കിയത്. പിന്നീടാണ് മരണവിവരം പുറത്തുവന്നത്. ആൻലിയയെ കാണാനില്ലെന്ന് ആദ്യം പരാതിപ്പെട്ടതും ജസ്റ്റിനായിരുന്നു.

Read Moreമകളുടെ ദുരൂഹ മരണത്തില്‍ അന്വേഷണം അട്ടിമറിക്കുന്നതായി പ്രവാസികളായ രക്ഷിതാക്കളുടെ പരാതി

മരിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് ആന്‍ലിയ സഹോദരന് അയച്ച മെസേജാണ് കേസില്‍ വഴിത്തിരിവ് ഉണ്ടാക്കിയത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പിന്നില്‍ ഭര്‍ത്താവും ഭര്‍ത്തൃവീട്ടുകാരും ആണെന്നാണ് ആന്‍ലിയ സഹോദരന് മെസേജ് അയച്ചത്. മരമം ആത്മഹത്യയാണെങ്കിലും ആത്മഹത്യാ പ്രേരണക്കുറ്റം ജസ്റ്റിന്റേയും വീട്ടുകാരുടേയും ഭാഗത്തുണ്ടെന്ന് തെളിക്കുന്നതാണ് ഈ സന്ദേശങ്ങളും ഒപ്പം ഡയറിക്കുറിപ്പുകളും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here