വിതുര പോക്‌സോ കേസ്; പ്രതിയായ ഇമാമിനെ ഒളിവിൽ നിൽക്കാൻ സഹായിച്ച സഹോദരൻ അറസ്റ്റിൽ

വിതുര പോക്‌സോ കേസിൽ പ്രതിയായ ഇമാമിനെ ഒളിവിൽ നിൽക്കാൻ സഹായിച്ച സഹോദരൻ കൊച്ചിയിൽ അറസ്റ്റിൽ. അൽ അമീനാണ് കൊച്ചിഷാ ഡോ പോലീസ് പിടികൂടി തിരുവനന്തപുരം പോലീസിനെ ഏൽപ്പിച്ചത്. ഇമാമിനെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അറസ്റ്റ്.
അതേസമയം, വിതുര പോക്‌സൊ കേസിൽ ഇന്നു ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ് പിആർഒ പറഞ്ഞു. പ്രതി രാജ്യം വിടാതിരിക്കാൻ എല്ലാ വിമാനത്താവളങ്ങളിലും നോട്ടീസ് പതിപ്പിക്കും. പ്രതിയുടെ പാസ്‌പോർട്ട് നമ്പറും മറ്റ് വിവരങ്ങളും എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നൽകി കഴിഞ്ഞു.
സംഭവം നടന്നത് ശേഷം ഇമാം വിതുരയില്‍ നിന്നും കടന്നതായാണ് വിവരം. ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ പലരും ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. പീഡനക്കേസില്‍ ഖാസിമിയ്‌ക്കെതിരെ ഇന്നലെയാണ് നെടുമങ്ങാട് പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസ് എടുത്തത്. പള്ളിക്കമ്മിററ്റിയംഗം നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പള്ളി ചുമതലയില്‍ നിന്നും ഇമാം കൗണ്‍സിലില്‍ നിന്നും ഇയാളെ പുറത്താക്കിയിരുന്നു.
കഴിഞ്ഞയാഴ്ച്ച ഉച്ചയ്ക്കാണ് ഷഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here