Advertisement

ഓണത്തിന് അഡ്വാൻസ് നൽകണമെന്ന് ആവശ്യം; കെഎംഎംഎൽ അധികൃതരെ തടഞ്ഞുവച്ച് തൊഴിലാളികൾ

August 29, 2020
Google News 1 minute Read

കൊല്ലം ചവറ കെഎംഎംഎൽ അധികൃതരെ തൊഴിലാളികൾ തടഞ്ഞുവച്ചിരിക്കുന്നു. ജനറൽ മാനേജർ ഉൾപ്പെടെയുള്ള മൂന്നു പേരെയാണ് തടഞ്ഞുവച്ചിരിക്കുന്നത്. ഓണത്തിന് അഡ്വാൻസ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ഇന്നലെ ഉച്ചക്ക് മൂന്ന് മണിക്ക് കെഎംഎംഎൽ അധികൃതർ തൊഴിലാളികളുമായി ചർച്ച നടത്തിയിരുന്നു. രണ്ട് മണിക്കൂർ നീണ്ട ചർച്ച പരാജയപ്പെട്ടു. ഇതിനുശേഷമാണ് ഖനന മേഖലയിലെ കരാർ തൊഴിലാളികൾ ഗസ്റ്റ് ഹൗസിൽ അധികൃതരെ തടഞ്ഞുവച്ചത്.

Read Also : കെഎംഎംഎൽ പാലം തകർന്ന സംഭവം; മരണസംഖ്യ മൂന്നായി

ജനറൽ മാനേജർ അജയ കൃഷ്ണൻ, പേഴ്‌സണൽ അഡ്മിനിസ്‌ട്രേഷൻ മാനേജർ ഹരിലാൽ, മിനറൽ സെപ്പറേഷൻ എച്ച്ഒഡി കാർത്തികേയൻ എന്നിവരെയാണ് തടഞ്ഞുവച്ചിരിക്കുന്നത്. കഴിഞ്ഞ ആറ് മാസമായി ജോലി ഇല്ലാത്ത തൊഴിലാളികൾക്ക് ഓണത്തിന് അഡ്വാൻസ് എങ്കിലും നൽകണം എന്നാണ് തൊഴിലാളികളുടെ ആവശ്യം.

എന്നാൽ കരാർ തൊഴിലാളികളായ ഇവർക്ക് ആനുകൂല്യങ്ങൾ നൽകാൻ കരാറുകാരൻ തയാറാണെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം. കമ്പനിയുടെ സ്വന്തം തൊഴിലാളികൾ അല്ലാത്തതിനാൽ ഇവർക്ക് നേരിട്ട് ആനുകൂല്യങ്ങൾ നൽകാൻ കഴിയില്ല എന്നും കെഎംഎംഎൽ വിശദീകരിച്ചു.

Story Highlights kmml, workers issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here