Advertisement

സംസ്ഥാനങ്ങൾക്ക് വായ്പ ലഭ്യതയിലെ ഉപാധികൾ തുടരാൻ കേന്ദ്രം; കേരളത്തിൽ വൈദ്യുതി മേഖലയ്ക്ക് തിരിച്ചടിയാകും

June 14, 2021
Google News 1 minute Read

സംസ്ഥാനങ്ങൾക്ക് വായ്പ ലഭ്യമാക്കാനുള്ള ഉപാധികൾ തുടരാൻ കേന്ദ്രസർക്കാർ തീരുമാനം. ഉപാധികൾ അംഗീകരിക്കാത്ത സംസ്ഥാനങ്ങളുടെ വായ്പാ ലഭ്യതയിൽ കുറവുണ്ടാകുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. വായ്പാ ലഭ്യതയ്ക്കുള്ള ഉപാധികൾ തുടരാൻ തീരുമാനിച്ചതോടെ കേരളത്തിന് തിരിച്ചടിയാകുക വൈദ്യുതി മേഖലയിലായിരിക്കും.

കേരളത്തിലെ നിലവിലെ വായ്പാ പരിധി 29,341.92 കോടിയാണ്. പരിഷ്‌കരിച്ച വായ്പാ പരിധി 41567.72 കോടിയും. നിലവിലെ വായ്പാ പരിധിക്ക് ഉപരിയായി പരിഷ്‌കരിച്ച വായ്പാ പരിധിയുടെ ആനുകൂല്യം ഈ വർഷവും ലഭിക്കണമെങ്കിൽ വായ്പാ ലഭ്യത ഉപാധികൾ പാലിക്കണമെന്നാണ് കേന്ദ്ര നിലപാട്. മൊത്തം വരുമാനത്തിന്റെ മൂന്ന് ശതമാനമാണ് ഓരോ സംസ്ഥാനത്തിന്റയും വായ്പാ പരിധി. കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞ മെയിൽ ഉപാധികളോടെ രണ്ട് ശതമാനം വായ്പാ പരിധി സംസ്ഥാനങ്ങൾക്ക് വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ചു. വൈദ്യുതി, ഭക്ഷ്യപൊതുവിതരണം, വ്യവസായം, നഗരവികസനം തുടങ്ങിയ മേഖലകളിലെ കേന്ദ്രവ്യവസ്ഥകൾ അംഗീകരിക്കണമെന്നതായിരുന്നു പരിഷ്‌കരിച്ച വായ്പാ വിതരണത്തിനുള്ള ഉപാധി. ഈ വർഷവും ഇതേ നിബന്ധന വായ്പ ലഭ്യമാകാൻ കേരളത്തിന് അംഗീകരിക്കേണ്ടി വരും.

കേരളത്തിന് വൈദ്യുതി മേഖലയിലാകും ഇത്തവണ കേന്ദ്ര വ്യവസ്ഥകൾ പ്രധാനമായും സ്വീകരിക്കേണ്ടി വരിക. ഇതോടെ വൈദ്യുതി വകുപ്പിന്റെ നഷ്ടം കുറയുന്നതിന്റെ ബാധ്യത സംസ്ഥാനം ഏറ്റെടുക്കണം. സർക്കാർ സ്ഥാപനങ്ങളുടെ വൈദ്യുതി കുടിശ്ശിക അടക്കമാകും പൂർണമായും ഒഴിവാക്കേണ്ടി വരിക.

Story Highlights: loan conditions of central govt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here