Advertisement

ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ​ഗോൾ വാർ നിയമത്തിൽ മുങ്ങി

November 20, 2022
Google News 2 minutes Read
Qatar World Cup first goal var

2022 ഖത്തർ ലോകകപ്പിൽ ഇക്വഡോർ നേടിയ ആദ്യ ​ഗോൾ വാർ നിയമത്തിൽ മുങ്ങി. മൂന്നാം മിനിറ്റിൽ ഖത്തറിനെതിരെ നേടിയ ​ഗോൾ ആദ്യം അനുവദിച്ചെങ്കിലും പിന്നീട് വിഡിയോ പരിശോധനയിൽ ​ഗോളല്ലെന്ന് കണ്ടെത്തുകയായിരുന്നു. മത്സരം ആരംഭിച്ച് മിനിട്ടുകൾ പിന്നിട്ടപ്പോഴാണ് 13-ാം നമ്പർ താരം ഇന്നർ വലൻസിയ ​ഗോൾ നേടിയത്. എന്നാൽ വാർ നിയമത്തിൽ ഓഫ് സൈഡ് വിധിക്കപ്പെട്ടതോടെ ​ഗോൾ നഷ്ടമാവുകയായിരുന്നു. ( Qatar World Cup first goal var ).

5-3-2 എന്ന ഫോർമാറ്റാണ് ഖത്തറിന്റേത്. 4-4-2 എന്ന ഫോർമാറ്റിലാണ് ഇക്വഡോർ കളിക്കുന്നത്. ആദ്യ നിമിഷങ്ങളിൽ തന്നെ മുൻതൂക്കം സ്ഥാപിക്കാനാനുള്ള ശ്രമിത്തിലാണ് ഇരു ടീമുകളും. ഇറ്റലിക്കാരനായ ഡാനിയേൽ ഒർസറ്റോയാണ് കളി നിയന്ത്രിക്കുന്നത്.

ഖത്തർ ടീം : സാദ് അൽഷീബ്; പെഡ്രോ മിഗുവേൽ, ബൗലേം ഖൗഖി, ബാസം ഹിഷാം, അബ്ദുൽകരീം ഹസ്സൻ, ഹമാം അഹമ്മദ്; അബ്ദുൽ അസീസ് ഹാതം, ഹസ്സൻ അൽഹൈദോസ്, കരീം ബൗദിയാഫ്; അക്രം അഫീഫ്, അൽമോസ് അലി.

ഇക്വഡോര്‍ ടീം: ഗലിൻഡസ്; പ്രെസിയാഡോ, ടോറസ്, ഹിൻകാപ്പി, എസ്റ്റുപിനാൻ; പ്ലാറ്റ, മെൻഡെസ്, കൈസെഡോ, ഇബാര; വലെൻസിയ, എസ്ട്രാഡ.

Story Highlights: Qatar World Cup first goal var

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here