Advertisement

വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ? പരിഹരിക്കാന്‍ പുതിയ ഫീച്ചറെത്തുന്നു

December 27, 2022
Google News 3 minutes Read

ഓരോ ദിവസത്തിലേയും മനോഹര മുഹൂര്‍ത്തങ്ങള്‍ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകളാക്കാന്‍ പലര്‍ക്കും ഇഷ്ടമാണ്. സുഹൃത്തുക്കളുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ കൃത്യമായി നോക്കാനും പലരും അവരുടെ ഒഴിവ് സമയങ്ങള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ നമ്മുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള ആരെങ്കിലും അശ്ലീലമായതോ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലോ വെറുപ്പ് വ്യാപിപ്പിക്കുന്ന വിധത്തിലോ ഉള്ള സ്റ്റാറ്റസുകളിട്ടാലോ? അവരെ ബ്ലോക്ക് ചെയ്താല്‍ മാത്രം മതിയാകില്ലെന്ന് തോന്നുന്നുണ്ടോ? ഈ ആശങ്കകള്‍ പരിഹരിക്കാനൊരുങ്ങുകയാണ് വാട്ട്‌സ്ആപ്പ് പുതിയ ഫീച്ചറിലൂടെ. (WhatsApp introduces status report feature for desktop beta users)

താത്പര്യമില്ലാത്ത സ്റ്റാറ്റസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാനുള്ള ഫീച്ചറാണ് നിലവില്‍ ബീറ്റ ഘട്ടത്തിലുള്ളത്. ബീറ്റാ പതിപ്പ് ഇപ്പോള്‍ ഡെസ്‌ക്ടോപ്പില്‍ പരീക്ഷിച്ച് വരികയാണ്. വാട്ട്‌സ്ആപ്പ് നയങ്ങള്‍ ലംഘിക്കുന്ന സ്റ്റാറ്റസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കാനിരിക്കുന്നത്.

Read Also: യുഎഇയിലും തിരുപ്പിറവി ആഘോഷങ്ങൾ സജീവം; ക്രിസ്മസിനെ ആവേശത്തോടെ വരവേറ്റ് പ്രവാസികൾ

നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്റ്റാറ്റസ് പോസ് ചെയ്ത് സൈഡിലുള്ള സെറ്റിംഗ്‌സ് എടുത്ത് അതില്‍ റിപ്പോര്‍ട്ട് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. സ്റ്റാറ്റസ് എന്തുകൊണ്ട് നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു എന്നതിന്റെ കാരണവും രേഖപ്പെടുത്തേണ്ടി വരും. ഇത് പിന്നീട് വാട്ട്‌സ്ആപ്പ് വിശദമായി പരിശോധിച്ച ശേഷം പോളിസി ലംഘനം തന്നെയെന്ന് ഉറപ്പിച്ചാല്‍ നടപടികളിലേക്ക് കടക്കും. അടുത്ത വര്‍ഷം ആദ്യ മാസങ്ങളില്‍ തന്നെ പുതിയ ഫീച്ചര്‍ ലഭ്യമായേക്കും.

Story Highlights: WhatsApp introduces status report feature for desktop beta users

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here