Advertisement

‘ഇതാണ് മക്കളെ അച്ഛന്റെ ഓഫിസ്, ഇതാണ് ജോലി’; പെൺമക്കളുമായി ചന്ദ്രചൂഡ് കോടതിയിൽ

January 7, 2023
Google News 3 minutes Read

സുപ്രിം കോടതി കാണണമെന്ന് ആഗ്രഹിച്ച പെണ്‍മക്കളുമായി കോടതിയിലെത്തി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. തന്റെ രണ്ട് പുത്രികളുമായാണ് ചന്ദ്രചൂഡ് കോടതിയിലെത്തിയത്. പബ്ലിക് ഗാലറിയില്‍ നിന്നും മക്കളെ കോടതി മുറിയിലേക്കും ചന്ദ്രചൂഡ് കൊണ്ടുവന്നു. (chief justice of india brings daughters to work explains his job)

ഭിന്നശേഷിക്കാരായ മഹി (16) പ്രിയങ്ക (20) എന്നിവര്‍ക്ക് ചീഫ് ജസ്റ്റിസിന്റെ ഒന്നാം നമ്പര്‍ മുറി കാണിച്ച് കൊടുക്കുകയും കോടതി നടപടികള്‍ വിശദീകരിച്ച് കൊടുക്കുകയും ചെയ്തു.

Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം

സുപ്രിം കോടതി കാണണമെന്ന് മക്കള്‍ ആവശ്യപ്പെട്ടതോടെയാണ് അവരെ ചന്ദ്രചൂഡ് കൊണ്ടുവന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ 50–ാം ചീഫ് ജസ്റ്റിസായി ഡി.വൈ.ചന്ദ്രചൂഡ് നവംബർ 9ന് ആണ് ചുമതലയേറ്റത്. 2024 നവംബർ 10 വരെ കാലാവധിയുണ്ട്. ഏറ്റവും കൂടുതൽ കാലം സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ.വി.ചന്ദ്രചൂഡിന്റെ മകനാണ്.

Story Highlights: chief justice of india brings daughters to work explains his job

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here