Advertisement

സൗദിയില്‍ പഴയ വാഹനങ്ങള്‍ വില്‍ക്കുന്നതിന് വാറ്റ് ഏര്‍പ്പെടുത്തുന്നു

May 21, 2023
Google News 2 minutes Read
VAT imposed on sale of used vehicles in Saudi Arabia

സൗദി അറേബ്യയില്‍ പഴയ വാഹനങ്ങള്‍ വില്‍ക്കുന്നതിലും ഇനി മുതല്‍ വാറ്റ് ഏര്‍പ്പെടുത്തുന്നു. സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയാണ് പഴയ വാഹനങ്ങളുടെ വില്‍പ്പനയ്ത്ത് വാറ്റ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും ഷോറൂമുകള്‍ക്കും ഏജന്‍സികള്‍ക്കും പുതിയ നികുതി ബാധകമാകും. വാഹനം വില്‍ക്കുമ്പോഴുണ്ടാകുന്ന ലാഭവിഹിതം കണക്കാക്കിയാണ് വാറ്റ് ചുമത്തുന്നത്. ജൂലൈ ഒന്ന് മുതലാണ് പുതിയ നിയമം ബാധകമാകുക. ഉപഭോക്താവില്‍ നിന്ന് സ്ഥാപനം വാങ്ങിയ വിലയും വിറ്റ വിലയും തമ്മിലുള്ള വ്യത്യാസവും ലാഭവും വാറ്റ് ചുമത്തുമ്പോള്‍ അധികൃതര്‍ കണക്കാക്കും. ഇതനുസരിച്ചായിരിക്കും തുക വരിക.

Story Highlights: VAT imposed on sale of used vehicles in Saudi Arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here