Advertisement

ഈ ചിത്രങ്ങൾ ടൈറ്റാനിന്റേതോ? പ്രചരിക്കുന്ന ചിത്രങ്ങൾക്ക് പിന്നിലെ വസ്തുത പരിശോധിക്കാം

June 23, 2023
Google News 2 minutes Read

അറ്റ്ലാൻ്റിക് സമുദ്രത്തിൻ്റെ അടിത്തട്ടിൽ ടൈറ്റാനിക് കപ്പലിൻ്റെ അവശിഷ്ടങ്ങൾ കാണാൻ പുറപ്പെട്ട് കാണാതായ ടൈറ്റൺ അന്തർവാഹിനി കപ്പൽ ജൂൺ 18 നാണ് അഞ്ച് യാത്രികരുമായി യാത്ര ആരംഭിച്ചത്. ആഴക്കടലിൽ നിന്ന് അതിജീവനത്തിന്റെ വാർത്ത പ്രതീക്ഷിച്ചുള്ള ലോകത്തിന്റെ കാത്തിരിപ്പ് വിഫലമാക്കിക്കൊണ്ടാണ് ആ സങ്കട വാർത്ത മണിക്കൂറുകൾ‌ക്ക് മുമ്പ് പുറത്തുവന്നത്. (Fact Check: These photos DO NOT show the Titan sub’s debris )

ഈ വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ, ടൈറ്റന്റെ അവശിഷ്ടങ്ങളുടെ ഫോട്ടോകൾ എന്ന പേരിൽ ഇന്റർനെറ്റ് നിറയുകയാണ്. നാല് ചിത്രങ്ങളാണ് പ്രധാനമായും പ്രചരിക്കുന്നത്. ആദ്യത്തെ മൂന്നെണ്ണം വെള്ളത്തിനടിയിൽ കിടക്കുന്ന മുങ്ങിക്കപ്പലിന്റെ അവശിഷ്ടങ്ങൾ ആണ് എന്ന പേരിലാണ് പ്രചരിക്കുന്നത്. നാലാമത്തേതിൽ ഒരു ജോടി ഷൂസും ഒരു ചീപ്പും മണൽ നിറഞ്ഞ സമുദ്രത്തിന്റെ അടിത്തട്ടിൽ കിടക്കുന്നതും കാണാം.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഈ പ്രചരിക്കുന്ന ചിത്രങ്ങൾ ഒന്നും ടൈറ്റന്റെ യഥാർത്ഥ അവശിഷ്ടങ്ങൾ കാണിക്കുന്നില്ലെന്ന് ഇന്ത്യ ടുഡേ കണ്ടെത്തി. ടൈറ്റൻ അവശിഷ്ടങ്ങളുടെ ചിത്രങ്ങളൊന്നും യുഎസ് കോസ്റ്റ് ഗാർഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വൈറലായ പോസ്റ്റിനോട് നിരവധി ആളുകൾ പ്രതികരിക്കുകയും ആദ്യത്തെ മൂന്ന് ഫോട്ടോകൾ AI- ജനറേറ്റ് ചെയ്തതാണെന്ന് കണ്ടെത്തുകയും ചെയ്തു.

എഐ അടിസ്ഥാനമാക്കിയുള്ള ഇമേജ് ജനറേഷൻ സോഫ്‌റ്റ്‌വെയർ മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്‌ടിച്ച ഒന്നിലധികം ചിത്രങ്ങൾ ആണിത്. Prince of Deepfakes എന്ന അക്കൗണ്ടിൽ നിന്നാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here