Advertisement

ഘോഷയാത്രയ്ക്കിടെ പാട്ടിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടു; ഒരു കുടുംബത്തിന് നേരെ ആൾക്കൂട്ട ആക്രമണം, 21 പേർ അറസ്റ്റിൽ

September 30, 2023
Google News 2 minutes Read
Family Assaulted By 21 Persons For Requesting Quieter Ganpati Procession

മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിന് നേരെ ആൾക്കൂട്ട ആക്രമണം. ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെയാണ് സംഭവം. മകൻ മരിച്ചതിനാൽ ഘോഷയാത്ര വീടിനു സമീപത്തുകൂടി കടന്നുപോകുമ്പോൾ ഉച്ചത്തിലുള്ള സംഗീതത്തിന്റെ ശബ്ദം കുറയ്ക്കാൻ പിതാവ് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർനാണ് 21 പേർ അടങ്ങുന്ന സംഘം കുടുംബത്തെ ആക്രമിച്ചത്.

പൂനെയിൽ സെപ്റ്റംബർ 25 തിങ്കളാഴ്ചയാണ് സംഭവം. സുനിൽ പ്രഭാകർ ഷിൻഡെയും കുടുംബവും മകന്റെ മരണത്തിൽ ദുഃഖത്തിലായിരുന്നു. വീടിന് സമീപത്തുകൂടി ഉച്ചത്തില്‍ പാട്ട് വെച്ച് ഘോഷയാത്ര പോകുന്നതിനിടെ സുനില്‍ മകന്‍ മരിച്ച കാര്യം സംഘാടകരോട് പറഞ്ഞു. വീട്ടില്‍ മകന്‍ മരിച്ചതിന്റെ വിഷമത്തിലാണ് കുടുംബാംഗങ്ങളെന്നും പാട്ട് വെയ്ക്കരുതെന്നും ആവശ്യപ്പെട്ടു.

എന്നാൽ സംഘാടകർ അതിന് തയ്യാറായില്ല. പിന്നീട് ഗണേശ വിഗ്രഹം നിമജ്ജനം ചെയ്ത ശേഷം മടങ്ങിയെത്തിയ സംഘം ഇരുമ്പ് വടി അടക്കം മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് കുടുംബത്ത ആക്രമിക്കുകയായിരുന്നു. സുനിൽ ഷിൻഡെ, സഹോദരൻ, അമ്മ, അച്ഛൻ, ഡ്രൈവർ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ കുടുംബം ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ 21 പേര്‍ക്കെതിരെ വധശ്രമം അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തതായും അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

Story Highlights: Family Assaulted By 21 Persons For Requesting Quieter Ganpati Procession

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here