Advertisement

സൗദി ഈസ്റ്റ്‌ നാഷണൽ പ്രവാസി സാഹിത്യോത്സവിന്റെ വെബ്സൈറ്റ്‌ ലോഞ്ചിങ്‌

October 24, 2023
Google News 2 minutes Read
National Pravasi Sahitya Festival: Website launched

ഒക്ടോബർ 27 ന്‌ ദമ്മാമിൽ നടക്കുന്ന സൗദി ഈസ്റ്റ്‌ നാഷണൽ പ്രവാസി സാഹിത്യോത്സവിന്റെ വെബ്സൈറ്റ്‌ ലോഞ്ചിങ്‌ ലോക കേരള സഭാംഗം ആൽബിൻ ജോസഫ്‌ നിർവഹിച്ചു. നൂതന സാങ്കേതിക സൗകര്യങ്ങളുടെ പ്രയോഗത്തിൽ ശ്രദ്ധവെയ്ക്കുന്ന കലാസാംസ്കാരിക ആഘോഷം കൂടിയാണ് സാഹിത്യോത്സവെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു മാസമായി വിവിധ തലങ്ങളിൽ സംഘടിപ്പിച്ചുവരുന്ന സാഹിത്യോത്സവിന്റെ ഗ്രാന്റ്‌ ഫിനാലെയാണ്‌ ദമ്മാമിൽ അരങ്ങേറുന്നത്‌. നാഷണൽ മത്സരം വരെയുള്ള സാഹിത്യോത്സവ് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളും ചിത്രങ്ങളും സന്ദർശകരിലെത്തിക്കുന്നതോടൊപ്പം സാഹിത്യോത്സവിന്റെ‌ ചരിത്രവും കഴിഞ്ഞകാല ഓർമകളും ദൃശ്യങ്ങളും വെബ്സൈറ്റിൽ ലഭ്യമാകുമെന്ന് സംഘാടകർ പറഞ്ഞു.

ഗ്ലോബൽ തലത്തിൽ കേന്ദ്രീകൃത പോർട്ടൽ മുഖേനയാണ്‌ സാഹിത്യോത്സവിൽ പങ്കാളികളാകുന്നവർക്കുള്ള രജിസ്ട്രേഷൻ സംവിധാനം. ഒമ്പത്‌ സോണുകൾ തമ്മിൽ വിവിധ കാറ്റഗറികളിൽ നടക്കുന്ന നൂറിൽ പരം മത്സരങ്ങൾ ചുരുങ്ങിയ സമയത്തിനകം ക്രമബന്ധമായി സംഘടിപ്പിക്കുകയും കൃത്യതയോടെയും പരാതികളില്ലാതെയും വിധിനിർണയവും ഫലപ്രഖ്യാപനവും നടത്തുകയും ചെയ്യുന്നത്‌ സംഘടനക്കുള്ളിൽ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ മുഖേനയാണ്‌.

ഓരോ സാഹിത്യോത്സവും മികച്ചതാക്കാൻ സംഘാടകർ തമ്മിൽ നടക്കുന്ന മത്സരത്തിന്റെ ഭാ​ഗമായാണ് നൂതനചിന്തകളുണ്ടാകുന്നത്. ഏറ്റവും മികച്ച എൽഇഡി വാളുകൾ, റിസൽട്ട്‌ ആൻഡ്‌ ഇൻഫർമേഷൻ സ്പോട്ട്‌ ഡിസ്പ്ലേ സർക്യൂട്ട്‌, മത്സരാർത്ഥികൾക്കും ആസ്വാദകർക്കും ഫലവും പോയിന്റ്‌ നിലയും സ്വയം പരിശോധിക്കാനും അഭിപ്രായം രേഖപ്പെടുത്താനുമുതകുന്ന‌ സെൽഫ്‌ കിയോസ്ക്‌ തുടങ്ങിയ മികച്ച സാങ്കേതിക സൗകര്യങ്ങളുടെ മാതൃകകളാണ്. ദമ്മാമിൽ സ്വാഗതസംഘം ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർമാൻ അഷ്‌റഫ്‌ പട്ടുവം അധ്യക്ഷത വഹിച്ചു. അഹ്‌മദ്‌ പുളിക്കൽ, സ്വാഗതസംഘം ജനറൽ സെക്രട്ടറി ഹബീബ്‌ ഏലംകുളം, നാസ്‌ വക്കം, സിറാജ്‌ പുറക്കാട്‌, ഹമീദ്‌ വടകര, സയ്യിദ്‌ സ്വഫ്‌വാൻ തങ്ങൾ, മുഹമ്മദ്‌ അബ്ദുൽ ബാരി നദ്‌വി, മുനീർ തോട്ടട, അഹ്‌മദ്‌ നിസാമി, സലീം ഓലപ്പീടിക, കെഎംകെ മഴൂർ എന്നിവർ പങ്കെടുത്തു. address : https://sahityotsav.rscsaudieast.com.

Story Highlights: National Pravasi Sahitya Festival: Website launched

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here