Advertisement

തൃശൂരിൽ KSRTC ബസും ലോറിയും കൂട്ടിയിടിച്ചു; 12 പേർക്ക് പരുക്ക്, 2 പേരുടെ നില ഗുരുതരം

February 9, 2024
Google News 1 minute Read

തൃശൂരിൽ കൊടകരയിൽ KSRTC ബസും ലോറിയും കൂട്ടിയിടിച്ചു. 12 പേർക്ക് പരുക്ക്. രണ്ടുപേരുടെ നില ഗുരുതരം. പരുക്കേറ്റവരെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ മൂന്നുമണിക്കാണ് സംഭവം. കൊടകര മേൽപ്പാലത്തിൽ വച്ചാണ് അപകടം നടന്നത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ബസ് വേളാങ്കണ്ണിയിൽ നിന്നും ചങ്ങനാശേരിയിലേക്ക് വരികയായിരുന്നു. ബസിന് മുന്നിൽ പോയിരുന്ന നാഷണൽ പെർമിറ്റ് ലോറി ബ്രേക്ക് ചെയ്യുകയായിരുന്നു. പിന്നാലെ ബസ് ലോറിയിലേക്ക് ഇടിക്കുന്നു. ബസിന് പിന്നാലെയും ഉണ്ടായിരുന്ന ലോറി ബേസിൻ പിറകിലും ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം ഏറെനേരം ഗതാഗതം തടസപ്പെട്ടു.

Story Highlights: KSRTC Bus Accident in thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here