Advertisement

ഹണിട്രാപുമായി പാകിസ്താൻ ഇന്റലിജൻസ് ഏജൻസി; ലക്ഷ്യം തന്ത്രപ്രധാന ഇടങ്ങൾ

March 12, 2024
Google News 2 minutes Read
Pakistan Intelligence agency uses Honeytrap

രാജ്യത്തെ തന്ത്രപ്രധാന ഇടങ്ങളിലെ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഹണി ട്രാപ്പ് ശ്രമം വർധിക്കുന്നു. മുംബൈയിലെ മസ്ഗാവ് ഡോക്യാർഡിൽ മൂന്ന് മാസത്തിനിടെ രണ്ട് ജീവനക്കാരെയാണ് മഹാരാഷ്ട്രാ എടിഎസ് അറസ്റ്റ് ചെയ്തത്. അതീവ സുരക്ഷയുടെ മേഖലകളെക്കുറിച്ചുള്ള വിവരങ്ങ ഇവർ കൈമാറിയെന്നാണ് കണ്ടെത്തൽ. ( Pakistan Intelligence agency uses Honeytrap )

നാവിക സേനയ്ക്കായി യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളുമെല്ലാം നിർമ്മിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന ഇടമാണ് മുംബൈയിലെ മഡ്ഗാവ് ഡോക്യാർഡ്. അതീവ സുരക്ഷയുള്ള മേഖല. ഇവിടെ ഫാബ്രിക്കേറ്ററായി ജോലി ചെയ്യുന്ന കൽപേഷ് ബയ്ക്കർ എന്നയാളെയാണ് മഹാരാഷ്ട്രാ എടിഎസ് ഒടുവിൽ പിടികൂടിയത്. സമൂഹമാധ്യവം വഴി പരിചയപ്പെട്ട സ്ത്രീയ്ക്ക് ഇയാൾ ഡോക്യാർഡിനകത്തെ ദൃശ്യങ്ങൾ നൽകിയെന്നാണ് കണ്ടെത്തിയത്. ഈ സ്ത്രീയാവട്ടെ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസ് ഏർപ്പെടുത്തിയ ഏജൻഡും. ഇവർ തമ്മിൽ മാസങ്ങളായി നടത്തിയ ചാറ്റുകൾ എടിഎസ് കണ്ടെത്തി. ഡിസംബറിലാണ് ഗൌരവ് പാട്ടിൽ എന്ന 21 കാരനെയും ഇവിടെ നിന്ന് അറസ്റ്റിലായത്. ഇയാളും പാക് യുവതിക്ക് വിവരങ്ങൾ കൈമാറിയെന്ന് തെളിഞ്ഞു. പൂനെയിലെ ഡിആർഡിഒയിലെ ഉന്നത ശാസ്ത്രഞ്ജനായ പ്രദീപ് കുരുൽക്കറെ കഴിഞ്ഞ മാസം ഹണീ ട്രാപ്പ് കേസിൽ അറസ്റ്റ് ചെയ്തിരുന്നു. രാജ്യം വികസിപ്പിച്ച വിവിധ മിസൈലുകളുടേയും സൈനിക വാഹനങ്ങളുടേയും വിവരങ്ങളാണ് ഇയാൾ കൈമാറിയത്. പ്രതി ഇപ്പോഴും ജയിലിലാണ്. ഹണി ട്രാപ്പ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ എൻഐഎ കേസുകൾ ഏറ്റെടുത്തേക്കും.

Story Highlights: Pakistan Intelligence agency uses Honeytrap

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here