Advertisement

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആപ്പിള്‍ ഇന്ത്യയില്‍ 5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും; റിപ്പോര്‍ട്ട്

April 21, 2024
Google News 2 minutes Read
Apple may employ 5 lakh people in India in 3 years

ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ ഇന്ത്യയില്‍ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളിലാണ് ഇത് നടപ്പാക്കുക. നിലവില്‍ 1.5 ലക്ഷം ആളുകളാണ് ഇന്ത്യയില്‍ ആപ്പിളിന് വേണ്ടി ജോലി ചെയ്യുന്നത്. ടാറ്റ ഇലക്ട്രോണിക്‌സ് ആണ് ആപ്പിളിന്റെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കള്‍.

ആപ്പിള്‍ ഇന്ത്യയില്‍ നിയമനങ്ങള്‍ ത്വരിതപ്പെടുത്തുകയാണെന്നും ഇതിന്റെ ഫലമായാണ് മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതെന്നും പിടിഐയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഉത്പാദനം അഞ്ചിരട്ടിയായി വര്‍ധിപ്പിച്ച് 40 ബില്യണ്‍ യുഎസ് ഡോളറിലെത്തിക്കാനും ആപ്പിളിന് പദ്ധതിയുണ്ട്.

ആദ്യമായി 2023ല്‍ ഏറ്റവും ഉയര്‍ന്ന വരുമാനവുമായാണ് ആപ്പിള്‍ ഇന്ത്യന്‍ വിപണിയെ നയിച്ചതെന്ന് മാര്‍ക്കറ്റ് റിസേര്‍ച്ച് സ്ഥാപനമായ കൗണ്ടര്‍ റിസേര്‍ച്ച് ചൂണ്ടിക്കാട്ടുന്നു. കയറ്റുമതിയിലും ആപ്പിള്‍ സമീപകാലത്ത് മികച്ച വളര്‍ച്ച നേടി. ട്രേഡ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ദി ട്രേഡ് വിഷന്‍ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള ആപ്പിളിന്റെ ഐഫോണ്‍ കയറ്റുമതി 2022-23 ലെ 6.27 ബില്യണ്‍ ഡോളറില്‍ നിന്ന് 2023-24ല്‍ 12.1 ബില്യണ്‍ ഡോളറായി കുത്തനെ ഉയര്‍ന്നു.

Story Highlights :Apple may employ 5 lakh people in India in 3 years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here