Advertisement

പ്രൊമാക്സ് പുരസ്കാര തിളക്കത്തിൽ ട്വന്റിഫോറും ഫ്ലവേഴ്സും

April 25, 2024
Google News 1 minute Read
Twentyfour and flowers wins Promax award 2024

ടെലിവിഷൻ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന പ്രൊമാക്സ് പുരസ്കാര തിളക്കത്തിൽ ട്വന്റിഫോറും ഫ്ലവേഴ്സും. രണ്ട് സിൽവർ ആണ് ഇത്തവണ നേട്ടം. ട്വന്റിഫോറിലെ ഗുഡ്മോണിങ് വിത്ത് ആർ ശ്രീകണ്ഠൻ നായർ, ഫ്ലവേഴ്സ് ടോപ് സിങ്ങർ എന്നീ പരിപാടികളുടെ പ്രൊമോയ്ക്ക് ആണ് പുരസ്കാരം. 60 സക്കൻഡിലധികം ദൈർഘ്യമുള്ള പ്രമോകളുടെ വിഭാഗത്തിൽ മികച്ച സംവിധാനത്തിനുള്ള സിൽവർ പുരസ്കാരത്തിനാണ്, ഗുഡ് മോണിങ് വിത്ത് ആർ ശ്രീകണ്ഠൻ നായർ ഷോയുടെ പ്രൊമോ അർഹമായത്. പ്രൊമോ സംവിധാനം ചെയ്തത് വിവേക് എ എൻ ആണ്.

ടി ഡി ശ്രീനിവാസ് ആണ് ഛായാഗ്രഹണം. സാബു മോഹൻ കലാസംവിധാനവും ദിനേശ് ഭാസകർ എഡിറ്റും നിർവഹിച്ചിരിക്കുന്നു. മ്യൂസിക് നന്ദു കർത്ത, സൗണ്ട് മിക്സിങ് ടിജോ സെബാസ്റ്റ്യൻ, കളറിസ്റ്റ് പ്രിജു എന്നിവരും അണിയറയിലുണ്ട്. ചിൽഡ്രൻസ് പ്രൊമോ വിഭാഗത്തിലാണ് ഫ്ളവേഴ്സിന് നേട്ടം. ജനപ്രിയ റിയാലിറ്റി ഷോ ആയ ഫ്ളവേഴ്സ് ടോപ് സിങ്ങർ പ്രൊമോ സിൽവർ പുരസ്കാരം നേടി. മുകേഷ് എം ആണ് സംവിധാനം.

Read Also: കാടിനുള്ളിലെ സാഹസികത പകരുന്ന ആവേശം, പൊടിപാറും മത്സരങ്ങൾ; ദി അഡ്വഞ്ചർ ​ഗെയിം ഷോ ഫ്ളവേഴ്സിൽ

മിഥുൻ മുരളീധരൻ ഛായാഗ്രഹണം നിർവഹിച്ചപ്പോൾ ഗ്രാഫിക്സ് ഒരുക്കിയത് സുജേഷ് എ കെ. ദിനേഷ് ഭാസകർ എഡിറ്റിങ്ങും പ്രിജു ജോസ് കളറിങ്ങും നിർവഹിച്ചിരിക്കുന്നു. അഭീഷയ് യൊവാസിന്റേതാണ് സംഗീതം. കലാസംവിധാനം ബിപിൻ. ടെലിവിഷന്‍ രംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന പ്രോമാക്സ് വേദിയില്‍ ഡിസ്നി സ്റ്റാർ, സീ തുടങ്ങിയ മാധ്യമങ്ങളോട് മത്സരിച്ചാണ് ഫ്‌ളവേഴ്‌സും ട്വിന്‍റിഫോറും അഭിമാനനേട്ടങ്ങള്‍ കേരളത്തിലെത്തിച്ചത്. നൂറോളം രാജ്യങ്ങളിലെ ദൃശ്യമാധ്യമ കലാകാരന്മാർ അംഗങ്ങളായ അന്താരാഷ്ട്ര സംഘടനയാണ് പ്രോമാക്‌സ്.

Story Highlights : Twentyfour and flowers wins Promax award 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here