ഭാരത ധര്‍മ്മ ജന സേന പാര്‍ടിയുമായി എസ്.എന്‍.ഡി.പി.

എസ്.എന്‍.ഡി.പി.യുടെ പുതിയ പാര്‍ടിയെ പ്രഖ്യാപിച്ചു. പാര്‍ടിയുടെ പേര് ഭാരത ധര്‍മ്മ ജന സേന(BDJS). ശംഖുമുഖത്ത് സമത്വ മുന്നേറ്റ യാത്രയുടെ സമാപന സമ്മേളനത്തിലാണ് വെള്ളാപ്പള്ളി പുതിയ പാര്‍ടിയെ പ്രഖ്യാപിച്ചത്.
പാര്‍ടി പ്രഖ്യാപനത്തോതൊപ്പം പാര്‍ടി ചിഹ്നവും പതാകയും വെള്ളാപ്പള്ളി അവതരിപ്പിച്ചു. പാര്‍ടി ചിഹ്നം കൂപ്പുകൈയ്യും പതാകയുടെ നിറം വെള്ളയും കുങ്കുമവും ആയിരിക്കും.
ഹിന്ദു രാജ്യം സ്ഥാപിക്കലല്ല പാര്‍ടിയുടെ ലക്ഷ്യമെന്നും സമ്മേളനത്തില്‍ വെള്ളാപ്പള്ളി. സമ്മേളനത്തില്‍ വി.എം. സുധീരനും വി.എസ്സ്.അച്ചുതാനന്ദനുമെതിരെ വെള്ളാപ്പള്ളി വിമര്‍ശനം ഉന്നയിച്ചു. സുധീരനും വിഎസും കുലംകുത്തികളാണെന്നും വി.എസ്. അധികാരം ദുര്‍വിനിയോദം ചെയ്യുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേസുകള്‍ തനിക്ക് പൊന്‍തൂവലാണെന്നും വെള്ളാപ്പള്ളി സമ്മേളനത്തില്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here