പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളിയെ മോചിപ്പിക്കുന്നത് തടയാനാവില്ല : സുപ്രീം കോടതി

ഡല്‍ഹി കൂട്ട ബലാത്സംഗ കേസില്‍ വനിതാകമ്മീഷന്റെ ഹരജി സുപ്രീംകോടതി തള്ളി. പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളിയെ പുറത്തുവിടുന്നത് തടയാനാകില്ലെന്നും കോടതി. ഇയാളെ നിരീക്ഷിക്കാന്‍ പ്രത്യേക സമിതി എന്ന ആവശ്യവും കോടതി തള്ളി. പ്രശ്നത്തിലെ ആശങ്ക അറിയിച്ച കോടതി നിലവിലെ നിയമങ്ങള്‍ തടയാനാവില്ലെന്നും അറിയിച്ചു.
ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ ജ്യോതിസിങ് എന്ന പെണ്‍കുട്ടിയെ ക്രൂരമായി പീഢിപ്പിച്ച 5 പേരില്‍ ഒരാളായ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളിയെ പുറത്ത് വിട്ടുകൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതി വിധിയ്ക്കെതിരെ നല്കിയ ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. എന്നാല്‍ വിധി അത്ഭുതപ്പെടുത്തിയില്ലെന്ന് ജ്യോതിസിങ്ങിന്റെ അമ്മ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here