വി.എസ്.അച്ച്യുതാനന്ദൻ ‘കബാലി’ ആയാൽ!!

രജനീകാന്ത് ചിത്രം കബാലിയുടെ ടീസർ യൂട്യൂബിൽ തരംഗമായിരുന്നു.മൂന്നു ദിവസം കൊണ്ട് എൺപത്തിമൂന്നു ലക്ഷത്തിലധികം പേർ ടീസർ കണ്ടു. വയസ്സ് 64 ആയെങ്കിലും പ്രേക്ഷകരെ കയ്യിലെടുക്കുന്ന കാര്യത്തിൽ സ്റ്റൈൽമന്നൻ ഇപ്പോഴും മുന്നിൽത്തന്നെ എന്ന് തെളിയിക്കുന്നതാണ് കബാലിയുടെ ടീസറിന് ലഭിച്ച സ്വീകാര്യത. കബാലിയുടെ അതേ ടീസർ റീമിക്‌സ് ഇറക്കിയിരിക്കുകയാണ് ട്രെയിലർ റീ മിക്‌സുകളിലൂടെ ശ്രദ്ധേയരായ ബൊളീവിയ ചാനൽ. കബാലിയായി അവതരിപ്പിച്ചിരിക്കുന്നത് സാക്ഷാൽ വി.എസ്.അച്ച്യുതാനന്ദനെ. വില്ലനാവുന്നത് ഉമ്മൻ ചാണ്ടിയും!! 92ാം വയസ്സിലും 29ന്റെ ചുറുചുറുക്കോടെ തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് തിളങ്ങുന്ന വി.എസിനെ കബാലിയോട് ഉപമിച്ച് വാർത്തകൾ പഉരത്തുവന്നതിനു പിന്നാലെയാണ് പുതിയ ടീസർ റീമിക്‌സ്. നെരുപ്പ് ഡാ എന്ന പഞ്ച് ട്രാക്കിനൊപ്പമാണ് ടീസർ ഒരുക്കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here